സിനിമാ സെറ്റിൽ സ്വകാര്യതയുണ്ട്; ഷാഡോ പൊലീസ് പ്രായോഗികമല്ല: എസ്‌ എൻ സ്വാമി

single-img
7 May 2023

സംസ്ഥാനത്തെ സിനിമാ സെറ്റുകളിൽ ഷാഡോ പൊലീസിനെ വിന്യസിക്കാനുള്ള തീരുമാനം പ്രായോഗികമല്ലെന്ന് സംവിധായകനും തിരക്കഥാകൃത്തുമായ എസ്‌ എൻ സ്വാമി. സിനിമാ സെറ്റിൽ സ്വകാര്യതയുണ്ടെന്നും പൊലീസിന്റെ ഇടപെടൽ സംവിധായാകന് ബുദ്ധിമുട്ടുണ്ടാക്കുമെന്നും അദ്ദേഹം പറയുന്നു.

ചില വ്യക്തികളുണ്ടാക്കുന്ന പ്രശ്ങ്ങളെ, മൊത്തം സിനിമയുടെ പ്രവർത്തനത്തെ ബാധിക്കാത്ത വിധം പരിഹരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നേരത്തെ, മലയാളത്തിലെ യുവ സിനിമാ പ്രവർത്തകർക്കിടയിലെ ലഹരിവസ്തുക്കളുടെ ദുരുപയോഗത്തെക്കുറിച്ച് നടൻ ടിനി ടോമിന്റെ വെളിപ്പെടുത്തലിന് ശേഷം കേരള പോലീസ് നടപടിയെടുക്കാൻ തീരുമാനമറിയിച്ചിരുന്നു.

ലഹരി മരുന്നുകളുടെ ദുരുപയോഗം തടയാൻ ഷാഡോ പോലീസിനെ സിനിമാ സെറ്റുകളിൽ അയക്കുമെന്നും പരിശോധന നടത്തുമെന്നും മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കെ. സേതുരാമൻ പറയുകയുമുണ്ടായി.