ഗാസയിൽ ഇസ്രായേൽ വ്യോമാക്രണം; ആറ് കുട്ടികളടക്കം 31 പലസ്തീനികൾക്ക് ദാരുണാന്ത്യം
1 February 2026

ശനിയാഴ്ച ഗാസ മുനമ്പിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ആറ് കുട്ടികളടക്കം 31 പലസ്തീനികൾ ദാരുണമായി കൊല്ലപ്പെട്ടു. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ന് റഫാ അതിർത്തി തുറക്കാനിരിക്കെയായിരുന്നു ആക്രമണം.
കൊല്ലപ്പെട്ടവരിൽ കുട്ടികളും സ്ത്രീകളും ഉൾപ്പെടുന്നുവെന്ന് ഹമാസ് നിയന്ത്രണത്തിലുള്ള സിവിൽ ഡിഫൻസ് ഏജൻസി അറിയിച്ചു. തെക്കൻ നഗരമായ ഖാൻ യൂനിസിൽ കുടിയിറക്കപ്പെട്ടവരെ പാർപ്പിച്ചിരുന്ന ടെൻ്റുകൾക്ക് നേരെയാണ് ഇസ്രയേൽ ഹെലികോപ്റ്റർ ഗൺഷിപ്പുകൾ ആക്രമണം നടത്തിയത്.
ഒക്ടോബറിൽ പ്രസിഡൻ്റ് ട്രംപ് മധ്യസ്ഥത വഹിച്ച രണ്ടാംഘട്ട വെടിനിർത്തൽ ഈ മാസം ആദ്യം പ്രാബല്യത്തിൽ വന്നതിന് ശേഷമുള്ള ഏറ്റവും വലിയ ആക്രമണമാണിതെന്ന് പലസ്തീനികൾ വ്യക്തമാക്കി. വെടിനിർത്തൽ നിലവിൽ വന്നതുമുതൽ ഇസ്രയേലും ഹമാസും പരസ്പരം വെടിനിർത്തൽ ലംഘന ആരോപണങ്ങൾ ഉന്നയിക്കുകയാണ്.


