എ​ൽ​ദോ​സ് കു​ന്ന​പ്പി​ള്ളി​ക്കെ​തി​രാ​യ ബലാത്സംഗ കേ​സ്: രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കാ​ൻ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്

single-img
15 November 2022

പെരുമ്പാവൂർ എം എൽ എയായ എ​ൽ​ദോ​സ് കു​ന്ന​പ്പി​ള്ളി എം​എ​ൽ​എ​യ്ക്കെ​തി​രാ​യ ബലാത്സംഗ കേസിന്റെ കേ​സ് ഡ​യ​റി, പ​രാ​തി​ക്കാ​രി​യു​ടെ മൊ​ഴി, വാ​ട്ട്സ്ആ​പ് സ​ന്ദേ​ശ​ങ്ങ​ൾ തു​ട​ങ്ങി​ എല്ലാ രേഖകളും ഹാ​ജ​രാ​ക്കാ​ൻ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടു. തി​രു​വ​ന​ന്ത​പു​രം സെ​ഷ​ൻ​സ് കോടതിക്കാണ് നി​ർ​ദേ​ശം ന​ൽ​കി​യ​ത്. കു​ന്ന​പ്പി​ള്ളിയുടെ മു​ൻ​കൂ​ർ ജാ​മ്യം റദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​ർ​ക്കാ​രും പീ​ഡ​ന​ത്തി​നി​ര​യാ​യ യു​വ​തി​യും ന​ൽ​കി​യ ഹ​ർ​ജി​ക​ൾ പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ ഉത്തരവ്.

എ​ൽ​ദോ​സ് കു​ന്ന​പ്പി​ള്ളി​യു​ടെ സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ട് കൈ​കാ​ര്യം ചെ​യ്യാ​ൻ വ​ന്ന വ്യ​ക്തി​യാ​ണ് പ​രാ​തി​ക്കാ​രി​യെ​ന്നും ഇ​വ​ർ എ​ൽ​ദോ​സി​ന്‍റെ ഫോ​ണും പാ​സ് വേ​ഡും കൈ​വ​ശ​പ്പെ​ടു​ത്തി ബ്ലാ​ക്ക് മെ​യി​ൽ ചെ​യ്യു​ക​യാ​ണു​ണ്ടാ​യ​തെ​ന്നും എ​ൽ​ദോ​സി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ വി​ശ​ദീ​ക​രി​ച്ചു. ഒ​രു കോ​ടി രൂ​പ ആ​വ​ശ്യ​പ്പെ​ട്ട് പ​രാ​തി​ക്കാ​രി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​നെ​തി​രെ എ​ൽ​ദോ​സി​ന്‍റെ ഭാ​ര്യ കു​റു​പ്പും​പ​ടി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും വി​ശ​ദീ​ക​രി​ച്ചു. കൂടാതെ പ​രാ​തി​ക്കാ​രി​ക്കെ​തി​രെ 48 കേ​സു​ക​ൾ നിനിലവിലുണ്ട് എന്നും എ​ൽ​ദോ​സി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ വ്യ​ക്ത​മാ​ക്കി.

പ​രാ​തി​ക്കാ​രി​യു​ടെ ആ​ദ്യ പ​രാ​തി​യി​ൽ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു എ​ന്നു പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നും 14 ദി​വ​സ​ത്തി​നു​ശേ​ഷ​മാ​ണ് ലൈം​ഗി​ക പ​രാ​തി ഉ​ന്ന​യി​ക്കു​ന്ന​തെ​ന്നും എ​ൽ​ദോ​സി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ വാ​ദി​ച്ചു. എ​ന്നാ​ൽ പ​രാ​തി​ക്കാ​രി​യു​ടെ ര​ഹ​സ്യ​മൊ​ഴി പ​രി​ഗ​ണി​ക്കാ​തെ​യാ​ണ് തി​രു​വ​ന​ന്ത​പു​രം അ​ഡി. സെ​ഷ​ൻ​സ് കോ​ട​തി എ​ൽ​ദോ​സ് കു​ന്ന​പ്പി​ള്ളി​ക്ക് മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ച​തെ​ന്നും സ​ർ​ക്കാ​ർ വാ​ദി​ച്ചു. ഹ​ർ​ജി​ക​ൾ ന​വം​ബ​ർ 17 നു ​വീ​ണ്ടും പ​രി​ഗ​ണി​ക്കും