ആറാട്ടുപുഴ വേലായുധപണിക്കരുടെ തിരക്കഥ ഗോകുലം ഗോപാലൻ ചതിവിലൂടെ സ്വന്തമാക്കിയത് ; ആരോപണവുമായി തുളസീദാസ്

single-img
12 September 2022

ആറാട്ടുപുഴ വേലായുധപണിക്കരുടെ തിരക്കഥ ഗോകുലം ഗോപാലൻ തന്നിൽ നിന്നും ചതിവിലൂടെ സ്വന്തമാക്കിയതാണെന്ന ആരോപണവുമായി നാടക അധ്യാപകനും നാടക പ്രവർത്തകനുമായ തുളസിദാസ്. ചലച്ചിത്രമാക്കുക എന്ന ലക്ഷ്യത്തോടെ വർഷങ്ങൾക്കു മുൻപേ തുടങ്ങിയ ഗവേഷണ ലക്‌ഷ്യം കൈവരിച്ചത് 2018ലാണെന്നും പൂർത്തീകരിച്ച തിരക്കഥയുടെ കൈയെഴുത്തു പ്രതിയുമായി ഗോകുലം ഗോപാലനെ കാണുവാൻ വഴിയൊരുക്കിയത് ഫൗണ്ടേഷൻ സെക്രട്ടറി സുരേഷ് ആയിരുന്നുവെന്നും തുളസീദാസ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

എറണാകുളം കലൂർ ഗോകുലം പാർക്ക് ഹോട്ടലിൽ വെച്ച് അദ്ദേഹത്തെ കാണുവാൻ കഴിഞ്ഞു. തിരക്കഥ രൂപത്തിലാണ് എഴുതിയിരിക്കുന്നത് എന്നറിയിച്ചപ്പോൾ അദ്ദേഹം വായിക്കുവാൻ അത്യധികം സന്തോഷം പ്രകടിപ്പിച്ചു. താൻ എറണാകുളത്ത് സഹോദര ധർമവേദിയുടെ ഓഫീസ് ഉത്‌ഘാടനം നടത്തിയതിനു ശേഷം Spiral Binding ചെയ്ത ” ഒരു തെക്കൻ വീരഗാഥ ” എന്ന് പേരിട്ട തിരക്കഥ അദ്ദേഹത്തിന് നേരിട്ട് ഏൽപ്പിച്ചതായും തുളസീദാസ് എഴുതുന്നു.

വിളിക്കുമ്പോഴെല്ലാം , വായിച്ചു കൊണ്ടിരിക്കുകയാണെന്ന പ്രതികരണം എന്നെ അത്യധികം സന്തോഷവാനാക്കിയെങ്കിലും പിന്നീട് ഏറെ നിരാശപ്പെടുത്തുന്ന വാർത്തയും അനുഭവങ്ങളുമാണ് തുടർന്നുണ്ടായത് എന്ന് അദ്ദേഹം പറയുന്നു .

തന്റെ തിരക്കഥ മടക്കിത്തരണമെന്നു Telephonic conversationൽ ഞാൻ അറിയിക്കുകയും അതിനായി ഏതു സ്ഥലത്തു വേണമെങ്കിലും എത്തിച്ചേരാമെന്നും പറയുകയും ചെയ്തു. അങ്ങനെ ഒരു തിരക്കഥ കിട്ടിയതായി ഓർക്കുന്നില്ലെന്നും , നോക്കട്ടെ എന്നിങ്ങനെയുള്ള പ്രതികരണമാണ് മറുപടിയായി കിട്ടിയത്. അങ്ങനെയാണ് ഈ തിരക്കഥ പുസ്തക രൂപത്തിൽ ആക്കാൻ താൻ നിർബന്ധിതമായത് എന്ന് കുറിപ്പിൽ സൂചിപ്പിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

ഓണാട്ടുകരയിലെ വീരനായകനായിരുന്ന ആറാട്ടുപുഴ വേലായുധപണിക്കരുടെ ജീവിതകഥ തിരക്കഥാ രൂപത്തിൽ പ്രസ്ദ്ധീകരിച്ചത് എൻ്റെ എല്ലാ സ്നേഹിതരുടെയും മുൻപാകെ സമർപ്പിക്കുകയാണ് . ചലച്ചിത്രമാക്കുക എന്ന ലക്ഷ്യത്തോടെ വർഷങ്ങൾക്കു മുൻപേ തുടങ്ങിയ ഗവേഷണ ലക്‌ഷ്യം കൈവരിച്ചത് 2018-ൽ ആണ്. വേലായുധ പണിക്കർ ഫൗണ്ടേഷൻ President ശ്രി രാധാകൃഷ്ണൻ അവർകളുടെയും , സെക്രട്ടറി ശ്രി SPL സുരേഷ് എന്നിവരുടെയും സജീവമായ സഹകരണം കൂടെ ഉണ്ടായിരുന്നു.

പൂർത്തീകരിച്ച തിരക്കഥയുടെ കൈയെഴുത്തു പ്രതിയുമായി ശ്രി ഗോകുലം ഗോപാലനെ കാണുവാൻ വഴിയൊരുക്കിയത് ഫൗണ്ടേഷൻ സെക്രട്ടറി SPL സുരേഷ് ആയിരുന്നു. എറണാകുളം കലൂർ ഗോകുലം പാർക്ക് ഹോട്ടലിൽ വെച്ച് അദ്ദേഹത്തെ കാണുവാൻ കഴിഞ്ഞു. തിരക്കഥ രൂപത്തിലാണ് എഴുതിയിരിക്കുന്നത് എന്നറിയിച്ചപ്പോൾ അദ്ദേഹം വായിക്കുവാൻ അത്യധികം സന്തോഷം പ്രകടിപ്പിച്ചു. അദ്ദേഹത്തിന് ഒന്നുകൂടി സുഗമമായി വായിക്കുവാൻ മലയാളം DTP ചെയ്തത് നൽകാം എന്ന് ഞാനും ശ്രീ സുരേഷും അറിയിക്കുകയും ചെയ്തു. SNDP യോഗം മുൻ President ശ്രി അഡ്വ . വിദ്യാസാഗറും ഈ അവസരത്തിൽ സന്നിഹിതനായിരുന്നു.

സമയബന്ധിതമായി പൂർത്തീകരിച്ച തിരക്കഥയുടെ മലയാളം DTP Copy ശ്രി ഗോകുലം ഗോപാലൻ അവർകളെ നേരിട്ട് കണ്ട് കൊടുക്കുവാൻ ഞങ്ങൾ തയാറായി. എറണാകുളത്ത് സഹോദര ധർമവേദിയുടെ ഓഫീസ് ഉത്‌ഘാടനം നടത്തിയതിനു ശേഷം Spiral Binding ചെയ്ത ” ഒരു തെക്കൻ വീരഗാഥ ” എന്ന് പേരിട്ട തിരക്കഥ അദ്ദേഹത്തിന് നേരിട്ട് ഏൽപ്പിച്ചു .

ഞാൻ വിളിക്കുമ്പോഴെല്ലാം , വായിച്ചു കൊണ്ടിരിക്കുകയാണെന്ന പ്രതികരണം എന്നെ അത്യധികം സന്തോഷവാനാക്കി . Telephonic Conversations മാസങ്ങളോളം തുടർന്നുകൊണ്ടിരുന്നു. ” ഒത്തിരി പണം വേണമല്ലോ , അപ്പോൾ അതിനുവേണ്ട സമയം എടുക്കും ” എന്ന രീതിയിലുള്ള ഭാവ പ്രകടനം അദ്ദേഹത്തിൽ നിന്നുണ്ടായി. ഗോകുലം മൂവീസിന്റെ ‘ കുട്ടിമാമ ‘ എന്ന ചിത്രത്തിന്റെ shoot മുതൽ release നാളുകൾ വരെ ഞാൻ കൊടുത്ത തിരക്കഥയുടെ ചലച്ചിത്ര ഭാഷ്യത്തിലേക്കുള്ള കാര്യങ്ങൾ അദ്ദേഹവുമായി സംസാരിച്ചിട്ടുണ്ട് . ഈ കാലയളവിൽ അഡ്വ . വിദ്യാസാഗറും തിരക്കഥ വായിച്ചു കഴിഞ്ഞിരുന്നു. ദൃശ്യസാധ്യതയെക്കുറിച്ചു അദ്ദേഹം പ്രത്യേകം എടുത്തുപറഞ്ഞത് ഈ നിമിഷം ഞാൻ ഓർക്കുന്നു.

ഏറെ നിരാശപ്പെടുത്തുന്ന വാർത്തയും അനുഭവങ്ങളുമാണ് തുടർന്നുണ്ടായത് . എന്റെ തിരക്കഥ മടക്കിത്തരണമെന്നു Telephonic conversation ഇൽ ഞാൻ അറിയിച്ചു . അതിനായി ഏതു സ്ഥലത്തു വേണമെങ്കിലും എത്തിച്ചേരാമെന്നും ഞാൻ അറിയിച്ചു. അങ്ങനെ ഒരു തിരക്കഥ കിട്ടിയതായി ഓർക്കുന്നില്ലെന്നും , നോക്കട്ടെ എന്നിങ്ങനെയുള്ള പ്രതികരണമാണ് മറുപടിയായി കിട്ടിയത്. ഈ കാര്യം അദ്ദേഹത്തിന്റെ Son – in – law Praveen ഇനേയും അറിയിച്ചിട്ടുണ്ട്. അങ്ങനെയാണ് ഈ തിരക്കഥ പുസ്തക രൂപത്തിൽ ആക്കാൻ ഞാൻ നിര്ബന്ധിതനായതും , പ്രസിദ്ധീകരിച്ചതും. ഇത്തരം സംഭവങ്ങൾ ചലച്ചിത്ര വ്യവസായ മേഖലയിൽ പുതിയതല്ല.

വ്യവസായികളുടെ ഇഷ്ടവും , അനിഷ്ടവും , ചങ്കിലേറ്റി വേദനിച്ചു ആടിയും പാടിയും കാലം കഴിക്കേണ്ടിവരുന്ന കലാകാരന്മാരുടെ കഥ ഇനിയും ഉണ്ടായിക്കൊണ്ടിരിക്കും . ഈ പുസ്തകം കയ്പ്പേറിയ അനുഭവങ്ങളുമായി ഇന്നും ചലച്ചിത്രമേഖലയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന എല്ലാ കലാകാരന്മാർക്കും ഞാൻ സമർപ്പിക്കുന്നു. എല്ലാത്തിനും ഈശ്വരനും , ആറാട്ടുപുഴയുടെ ആത്മാവും സാക്ഷി.
സ്നേഹത്തോടെ ,

K C Thulasidas
9495114593