അനു സിതാര-അമിത് ചക്കാലക്കൽ ; ‘സന്തോഷ’ത്തിലെ രണ്ടാമത്തെ ഗാനമെത്തി

single-img
13 January 2023

അനു സിത്താര, അമിത് ചക്കാലക്കൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അജിത് വി തോമസ് സംവിധാനം ചെയ്യുന്ന മലയാള ചിത്രം ‘സന്തോഷം’ത്തിലെ രണ്ടാമത്തെ ഗാനം പുറത്തുവിട്ടു. ‘ജനുവരിയിലെ തേൻമഴ’ എന്ന വരികളോടെ ആരംഭിക്കുന്ന ഗാനം കെ.എസ് ഹരിശങ്കർ, നിത്യ മാമേൻ എന്നിവർ ചേർന്നാണ് ആലപിച്ചിരിക്കുന്നത്.

വിനായക് ശശികുമാറിന്റെതാണ് വരികൾ. പി.എസ്. ജയ്ഹരിയാണ് ഗാനത്തിന് സംഗീതം പകർന്നിരിക്കുന്നത്. പ്രണയം തുളുമ്പുന്ന, പ്രണയാർദ്രമായ നോട്ടം നിറഞ്ഞ ഗാനം കണ്ടിരിക്കാൻ ഒരു പ്രത്യേക രസമുണ്ട്.

അമിത് ചക്കാലക്കൽ നായകനായെത്തുന്ന ചിത്രത്തിൽ മല്ലിക സുകുമാരൻ, ബേബി ലക്ഷ്‍മി, ആശാ അരവിന്ദ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. കലാഭാവൻ ഷാജോണിന്റെ കഥാപാത്രത്തിന്റെ മകളായി അനു സിത്താര എത്തുന്നു. ‘മീസ്- എൻ- സീൻ എന്റർടെയ്‍ൻമെന്റ്’ന്റെ ബാനറിൽ ഇഷ പട്ടാലി, അജിത് വി തോമസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും അര്‍ജുൻ സത്യന്റെതാണ്. ഛായാഗ്രഹണം എ.കാർത്തിക്കും ചിത്രസംയോജനം ജോൺകുട്ടിയുമാണ് നിർവഹിച്ചിരിക്കുന്നത്.

കലാസംവിധാനം: രാജീവ് കോവിലകം, മേയ്ക്കപ്പ്: പ്രദീപ് ഗോപാലകൃഷ്ണനൻ, വസ്ത്രാലങ്കാരം: അസാനിയ നസ്രിൻ, സ്റ്റിൽസ്: സന്തോഷ് പട്ടാമ്പി, ഡിസൈൻ: മാ മി ജോ, അസോസിയേറ്റ് ഡയറക്ടർ: റെനിറ്റ് രാജ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അഭിലാഷ് എം.യു, പ്രൊഡക്ഷൻ കൺട്രോളർ: ഇക്ബാൽ പാനായിക്കുളം, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്: സിൻജോ ഒറ്റത്തയ്ക്കൽ, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: ജോസഫ് സേവ്യർ, ലൈൻ പ്രൊഡ്യൂസർ: ജോമറ്റ് മണി യെസ്റ്റ, പിങ്കു ഐപ്പ്, പിആർ & മാർക്കറ്റിംങ്: വൈശാഖ് സി വടക്കേവീട്.