റോഡ് സേഫ്റ്റി വേള്‍ഡ് സീരീസ് രണ്ടാം എഡിഷൻ; സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വീണ്ടും പാഡണിയുന്നു

single-img
1 September 2022

ഇന്ത്യയുടെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വീണ്ടും കളിക്കളത്തിൽ എത്തുന്നു . സെപ്റ്റംബര്‍ 10ന് ആരംഭിക്കുകയും 22 ദിവസം നീണ്ടു നില്‍ക്കുകയും ചെയ്യുന്ന റോഡ് സേഫ്റ്റി വേള്‍ഡ് സീരീസിന്റെ രണ്ടാം എഡിഷണിലും സച്ചിന്‍ കളിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

ടൂർണമെന്റിൽ ഇന്ത്യ ലെജന്‍ഡ്‌സിന്റെ ക്യാപ്റ്റനും സച്ചിന്‍ തന്നെയാണ്. 2021 ൽ നടന്ന ആദ്യ സീസണില്‍ സച്ചിന്‍ 7 മത്സരങ്ങളില്‍ നിന്നും 2 അര്‍ദ്ധ സെഞ്ച്വറികള്‍ നേടി പ്രായം തനിയ്ക്ക് ഇപ്പോഴും ഒരു പ്രശ്‌നമല്ലെന്ന് തെളിയിച്ചിരുന്നു.

കാണ്‍പൂരിലായിരിക്കും ടൂര്‍ണമെന്റിലെ ആദ്യ മത്സരം നടക്കുക. അവസാന സെമി ഫൈനലുകളും ഫൈനലും റായ്പൂരിലും നടക്കും. ഒക്ടോബര്‍ 1നാണ് ഫൈനൽ . ഇത്തവണ പുതിയ ടീമായ ന്യൂസിലന്‍ഡും പങ്കെടുക്കും. ഇന്ത്യൻ റോഡ് ട്രാന്‍സ്പോര്‍ട്ട്, ഹൈവേ മന്ത്രാലയത്തിന്റെയും കേന്ദ്രസര്‍ക്കാരിന്റെ ഐടി, യുവജനകാര്യ, കായിക മന്ത്രാലയത്തിന്റെയും പിന്തുണയോടെയാണ് റോഡ് സേഫ്റ്റി വേള്‍ഡ് സീരീസ് സംഘടിപ്പിക്കുന്നത്.