20-ാം ഓവറില്‍ തുടര്‍ച്ചയായി 5 സിക്‌സറുകൾ; വൈറലായി റിങ്കു സിംഗിന്റെ പ്രതികരണം

single-img
10 April 2023

റിങ്കു സിംഗ് എന്ന പേരിന് ചുറ്റുമാണ് കഴിഞ്ഞ ദിവസം മുതല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്. മത്സരത്തിലെ അവസാന ഓവറില്‍ ജയിക്കാന്‍ 29 റണ്‍സ് വേണമെന്നിരിക്കേ തുടര്‍ച്ചയായി അഞ്ച് പന്തുകള്‍ സിക്‌സറിന് പറത്തി ഗുജറാത്ത് ടൈറ്റന്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ മൂന്ന് വിക്കറ്റിന് വിജയിപ്പിക്കുകയായിരുന്നു റിങ്കു സിംഗ് എന്ന ഈ യുവതാരം.

ഇതുവരെയുള്ള ഐപിഎല്‍ ചരിത്രത്തില്‍ ഇടംപിടിച്ച ഈ ഒറ്റ ഇന്നിംഗ്‌സിലൂടെ ക്രിക്കറ്റ് പ്രേമികളുടെ മനംകീഴടക്കിയ റിങ്കു സിംഗിന്‍റെ പ്രതികരണവും ഏവരുടേയും ഹൃദയം കീഴടക്കും. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങിനെ: ” ‘എന്‍റെ പിതാവ് ഏറെ പ്രതിസന്ധികള്‍ തരണം ചെയ്‌തിട്ടുണ്ട്. ഞാനൊരു കര്‍ഷക കുടുംബത്തില്‍ നിന്നാണ് വരുന്നത്.

ഗ്രൗണ്ടിന് പുറത്തേക്കടിച്ച ഓരോ പന്തുകളും എനിക്കായി ത്യാഗം ത്യജിച്ച എല്ലാവര്‍ക്കുമായി സമര്‍പ്പിക്കുന്നു’ എന്നാണ് വിജയ ഇന്നിംഗ്‌സിന് ശേഷം റിങ്കു സിംഗിന്‍റെ കണ്ണീരില്‍ പൊതിഞ്ഞ വാക്കുകള്‍.