സംസ്ഥാനത്ത് ദീപാവലി, ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾക്ക് നിയന്ത്രണം

single-img
22 October 2022

കേരളത്തിൽ ഇത്തവണ ദീപാവലി, ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളില്‍ പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം. ഈ ആഘോഷങ്ങളില്‍ ഹരിത പടക്കത്തിന് മാത്രമാണ് അനുവദിക്കുക. ദീപാവലി ആഘോഷങ്ങളില്‍ രാത്രി എട്ട് മുതല്‍ 10 വരെ പടക്കം പൊട്ടിക്കാനാണ് അനുമതി.

അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്ന ഭാഗമായാണ് ഈ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണു നിര്‍ദേശം. ഈ കാര്യങ്ങൾ വ്യക്തമാക്കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു.

അതേപോലെ തന്നെ ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളില്‍ രാത്രി 11.55 മുതല്‍ പുലര്‍ച്ചെ 12.30 വരെയാണ് പടക്കം പൊട്ടിക്കാന്‍ അനുമതി. സമയത്തിലെ നിയന്ത്രണം ഉറപ്പാക്കാനും ഹരിത പടക്കങ്ങള്‍ മാത്രമേ വില്‍ക്കുന്നുള്ളൂവെന്ന് ഉറപ്പാക്കാനും സര്‍ക്കാര്‍ ഉത്തരവിട്ടു. ഇതിനായി ജില്ലാ കലക്ടര്‍മാര്‍ക്കും ജില്ലാ പൊലീസ് മേധാവിമാര്‍ക്കും നിര്‍ദേശം നല്‍കി ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി.