രംഗണ്ണന്റെ ‘ആവേശം’ 150 കോടി കളക്ഷനിലേക്ക്

single-img
6 May 2024

റിലീസ് ചെയ്ത് ആഴ്ചകൾ പിന്നിട്ടിട്ടും തിയേറ്ററുകള്‍ നിറഞ്ഞോടുകയാണ് ഫഹദ് ഫാസില്‍ നായകനായി അഭിനയിച്ച ആവേശം. ee സിനിമ ഇപ്പോൾ 150 കളക്ഷനിലേക്ക് അടുക്കുകയാണ്. മലയാളത്തില്‍ ഇപ്പോഴുള്ള ടോപ്പ് 5 ഗ്ലോബല്‍ ബോക്‌സ് ഓഫീസ് ലിസ്റ്റിലെ നാല് ചിത്രങ്ങളും രണ്ട് വര്‍ഷത്തിനുള്ളില്‍ റിലീസ് ചെയ്യപ്പെട്ടവയാണ്.

ഈ ലിസ്റ്റിലെ മൂന്ന് ചിത്രങ്ങള്‍ 2024 ൽ റിലീസ് ചെയ്തവയും ആണ്. വളരെ കുറഞ്ഞ സമയം കൊണ്ടാണ് മോഹന്‍ലാല്‍ ചിത്രം പുലിമുരുകനെ കളക്ഷനില്‍ ആവേശം മറികടന്നിരിക്കുന്നത്. 145 കോടിക്ക് മുകളിലായിരുന്നു പുലിമുരുകന്റെ ലൈഫ് ടൈം ബോക്‌സ് ഓഫീസ് കളക്ഷനെങ്കില്‍ ആവേശം 150 കോടിയോട് അടുക്കുകയാണ്.

പ്രശസ്ത സിനിമാ ട്രാക്കര്‍മാരായ വാട്ട് ദി ഫസിന്റെ കണക്കുകൾ പറയുന്നത് രം ആവേശത്തിന്റെ ഇതുവരെയുള്ള ഗ്ലോബല്‍ ബോക്‌സ് ഓഫീസ് 148 കോടിയാണ് എന്നാണ് . ഇനി മലയാളത്തിൽ കളക്ഷനില്‍ ആവേശത്തിന് മുന്നിലുള്ളത് മൂന്ന് ചിത്രങ്ങള്‍ മാത്രമാണ്.

മഞ്ഞുമ്മല്‍ ബോയ്‌സ്, 2018, ആടുജീവിതം എന്നിവയാണ് അവ. മഞ്ഞുമ്മല്‍ ബോയ്‌സിന്റെ ആകെ നേട്ടം 241.10 കോടി ആണ്. രണ്ടാം സ്ഥാനത്തുള്ള 2018 175 കോടിയുമാണ്. മൂന്നാം സ്ഥാനത്തുള്ള ആടുജീവിതം ഇതുവരെ 157 കോടിയുമാണ് നേടിയത്.