കർണാടകയുടെ പതാകയിൽ രാഹുൽ ഗാന്ധിയുടെ ചിത്രം; കോൺഗ്രസിനും രാഹുൽ ഗാന്ധിയ്ക്കുമെകിരെ കന്നഡ അനുകൂല സംഘടനകൾ

single-img
3 October 2022

കർണ്ണാടകയിൽ പ്രവേശിച്ച ഭാരത് ജോഡോ യാത്ര നയിക്കുന്ന കോൺഗ്രസിനും രാഹുൽ ഗാന്ധിയ്ക്കുമെകിരെ കന്നഡ അനുകൂല സംഘടനകൾ രംഗത്ത്. കർണാടകയുടെ പതാകയിൽ രാഹുൽ ഗാന്ധിയുടെ ചിത്രം പതിപ്പിച്ചതിലാണ് പ്രതിഷേധം . സംഭവത്തിൽ കോൺഗ്രസ് മാപ്പ് പറയണമെന്ന് സംഘടന ആവശ്യപ്പെട്ടു.

കർണ്ണാടകയുടെ പതാകയിൽ മറ്റൊരു പാർട്ടിയുടെ അദ്ധ്യക്ഷന്റെ ചിത്രം ഉപയോഗിക്കരുതെന്ന് സംഘടനകൾ കോൺഗ്രസിന് മുന്നറിയിപ്പ് നൽകി. മഞ്ഞയും ചുവപ്പും നിറങ്ങൾ കലർന്നതാണ് കന്നഡ പതാക. ഈ പതാകയിൽ രാഹുൽ ഗാന്ധിയുടെ ചിത്രം അച്ചടിച്ചതിന് കോൺഗ്രസ് മാപ്പ് പറയണമെന്നും കന്നഡ അനുകൂല സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്.

‘കന്നഡ പതാകയിലെ ഫോട്ടോയെ ഞാൻ അപലപിക്കുന്നു. കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ അധികാരത്തിലിരുന്നപ്പോൾ അദ്ദേഹം കർണാടകയുടെ പതാക മാറ്റി. ആ സമയം എല്ലാ കന്നഡക്കാരും പ്രതിഷേധിച്ചു, പിന്നീട് അദ്ദേഹം അത് മാറ്റി. ഇപ്പോൾ, രാഹുൽ ഗാന്ധിയുടെ ഫോട്ടോ പതാകയിൽ ഉൾപ്പെടുത്തിയത് നാണക്കേടാണ്.’ കർണാടക റവന്യൂ മന്ത്രി ആർ അശോക് പറഞ്ഞു.