രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര നാളെ ആരംഭിക്കും

single-img
6 September 2022

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര നാളെ ആരംഭിക്കും. കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളില്‍ പ്രതിഷേധിച്ചാണ് യാത്ര.

കന്യാകുമാരിയില്‍ വൈകിട്ട് അഞ്ചിന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ യാത്ര ഉദ്ഘാടനം ചെയ്യും. അച്ഛന്‍ രാജീവ് ഗാന്ധി കൊല്ലപ്പെട്ട ശ്രീപെരുമ്ബത്തൂരിലെ സ്മാരകത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച ശേഷമാണ് രാഹുല്‍ കന്യാകുമാരിയിലേക്ക് പോകുന്നത്.

കോണ്‍ഗ്രസിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ പദയാത്രയായിരിക്കും ഭാരത് ജോഡോ യാത്ര. ‘മൈല്‍ കദം, ജൂഡെ വതാന്‍’ എന്നതാണ് പദയാത്രയുടെ മുദ്രാവാക്യം. ‘ഒരുമിച്ച്‌ ചേരൂ, രാജ്യം ഒന്നിക്കും’ എന്നതാണ് മുദ്രാവാക്യത്തിന്റെ അര്‍ത്ഥം.

അഞ്ച് മാസം നീണ്ടുനില്‍ക്കുന്ന പദയാത്രയില്‍ രാഹുല്‍ ഗാന്ധി 3,500 കിലോമീറ്ററിലധികം സഞ്ചരിക്കും. 12 സംസ്ഥാനങ്ങളിലൂടെയാണ് യാത്ര പ്രധാനമായും കടന്നുപോകുന്നത്.