ഓറഞ്ച് ടർബനണിഞ്ഞ് പ്രാർത്ഥനയുമായി സുവർണക്ഷേത്രത്തിൽ രാഹുൽ ഗാന്ധി; വിമർശനവുമായി ശിരോമണി അകാലിദൾ

single-img
10 January 2023

ഭാരത് ജോഡോ യാത്രയുടെ പഞ്ചാബ് പര്യടനത്തിന് മുന്നോടിയായി പഞ്ചാബിലെ സുവര്‍ണ്ണ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തി രാഹുല്‍ഗാന്ധി. ഓറഞ്ച് നിറത്തിലുള്ള ടര്‍ബന്‍ ധരിച്ചാണ് രാഹുൽ ഇവിടെ പ്രാര്‍ത്ഥനയില്‍ പങ്കെടുത്തത്.

ആദ്യ ഘട്ടത്തിൽ ഭാരത് ജോഡോ യാത്രയുടെ അജണ്ടയില്‍ സുവര്‍ണ്ണക്ഷേത്ര സന്ദര്‍ശനം ഇല്ലായിരുന്നു. പിന്നീട് ഇന്ന് രാവിലെ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ കോണ്‍ഗ്രസ് വക്താവ് ജയറാം രമേശാണ് രാഹുലിന്‍റെ സുവർണ്ണ ക്ഷേത്ര സന്ദർശന പദ്ധതി മാധ്യമങ്ങളെ അറിയിച്ചത്.

അതേസമയം രാഹുൽ ഗാന്ധിയുടെ സുവര്‍ണ്ണക്ഷേത്ര സന്ദര്‍ശനത്തെ ശിരോമണി അകാലിദള്‍ രൂക്ഷമായി വിമര്‍ശിച്ചു. പഞ്ചാബിനെവഞ്ചിച്ച ഗാന്ധികുടുംബത്തിന്‍റെ പിന്മുറക്കാരനാണ് രാഹുല്‍ ഗാന്ധിയെന്ന് ശിരോമണി അകാലിദള്‍ നേതാവ് ഹര്‍സിമ്രത് കൗര്‍ ആരോപിച്ചു.

ഇത്രകാലമായിട്ടും ഗാന്ധി കുടംബം പഞ്ചാബിനോട് മാപ്പ് പറഞ്ഞിട്ടില്ലെന്നും ശിരോമണി അകാലിദള്‍ നേതാവ് ഹര്‍സിമ്രത് പ്രതികരിച്ചു. സംസ്ഥാനത്തെ സിഖുകാരായ കോൺഗ്രസുകാർ രാഹുലിനെ സ്വാഗതം ചെയ്യുന്നത് കണ്ട് ലജ്ജ തോന്നുന്നുവെന്നും ശിരോമണി അകാലിദള്‍ നേതാവ് അഭിപ്രായപ്പെട്ടു.