റോഡ് യാത്രക്ക് അനുമതി നിഷേധിച്ചു; ഹെലികോപ്റ്ററിൽ രാഹുല്‍ഗാന്ധി മണിപ്പൂരിൽ കലാപം ആദ്യം പൊട്ടിപുറപ്പെട്ട ചുരാചന്ദ്പ്പൂരില്‍ എത്തി

single-img
29 June 2023

നീണ്ടുനിന്ന അനിശ്ചിതത്വങ്ങൾക്കും നാടകീയരംഗങ്ങൾക്കും അവസാനം, കോൺഗ്രസ് നേതാവ് രാഹുല്‍ഗാന്ധി മണിപ്പൂരിൽ കലാപം ആദ്യം പൊട്ടിപുറപ്പെട്ട ചുരാചന്ദ്പ്പൂരില്‍ എത്തി. റോഡ് യാത്രക്ക് അനുമതി നിഷേധിക്കപ്പെട്ടതിനെ തുടർന്ന്, ഹെലികോപ്ടർ മാർഗമാണ് രാഹുല്‍ ചുരാചന്ദ്പ്പൂരില്‍ എത്തിയത്.
പ്രദേശത്തെ കലാപബാധിതർ കഴിയുന്ന ക്യാംപുകള്‍ അദ്ദേഹം സന്ദർശിച്ചു.

ഇന്ന് ഉച്ചയ്ക്ക് ശേഷം മണിപ്പൂരിലെത്തിയ രാഹുൽ ഗാന്ധിയെ സംസ്ഥാന പൊലീസ് തടയുകയും, കലാപബാധിതമേഖലകളിലേക്ക് റോഡ് മാർഗം പോകുന്നതിനുളള അനുമതി നിഷേധിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് രാഹുൽ ഗാന്ധിയെ പോകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗവും എതിരായി മറുവിഭാഗവും തെരുവിലിറങ്ങി പ്രതിഷേച്ചു.

സ്ഥലത്ത് സംഘർഷമുണ്ടായി. ഇതോടുകൂടി പൊലീസ് ആകാശത്തേക്ക് വെടിവച്ചും കണ്ണീർവാതക ഷെൽ പ്രയോഗിച്ചതും സ്ഥിതി ശാന്തമാക്കി. സംഘർഷത്തെ തുടർന്ന് ഇംഫാലിലേക്ക് മടങ്ങിയ രാഹുലും സംഘവും ഹെലികോപ്റ്റർ മാർഗം യാത്ര തുടരാൻ തീരുമാനിക്കുകയായിരുന്നു.