വെള്ളിയാഴ്ച നിര്‍ണായക കോണ്‍ഗ്രസ് ചര്‍ച്ചകളില്‍ പങ്കെടുക്കാനായി രാഹുൽ ഗാന്ധി ഡൽഹിയിൽ പോകുന്നില്ല

single-img
21 September 2022

ആലപ്പുഴ: രാഹുല്‍ ഗാന്ധി വെള്ളിയാഴ്ച ഡല്‍ഹിയിലേക്ക് പോകില്ല. നിര്‍ണായക കോണ്‍ഗ്രസ് ചര്‍ച്ചകളില്‍ പങ്കെടുക്കാനായി അ​ദ്ദേഹം ഡല്‍ഹിക്ക് പോകുമെന്നായിരുന്നു നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ തീരുമാനം മാറ്റി.

കേരളത്തില്‍ ഭാരത് ജോഡോ യാത്രയ്ക്കൊപ്പം തുടരും. യാത്രയ്ക്കു താത്കാലിക ഇടവേള നല്‍കി രാഹുല്‍ വെള്ളിയാഴ്ച ഡല്‍ഹിയിലേക്ക് പോകുമെന്നായിരുന്നു നേരത്തേ കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചിരുന്നത്.

ചികിത്സ പൂര്‍ത്തിയാക്കി ലണ്ടനില്‍ നിന്നെത്തിയ അമ്മ സോണിയ ഗാന്ധിയെ കാണാനാണു രാഹുല്‍ ഡല്‍ഹിയിലെത്തുന്നതെന്നും വെള്ളിയാഴ്ച രാത്രി കേരളത്തില്‍ മടങ്ങിയെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ശനിയാഴ്ച ചാലക്കുടിയില്‍ നിന്നു യാത്ര തുടരുമെന്നുമായിരുന്നു നേരത്തേ അറിയിച്ചിരുന്നത്.