പി വി അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്ക് ഭാഗികമായി തുറക്കാം; സര്‍ക്കാര്‍ അനുമതി

single-img
23 August 2023

പി വി അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്ക് ഭാഗികമായി തുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി. ആദ്യഘട്ടത്തിൽ കുട്ടികളുടെ പാര്‍ക്കും പുല്‍മേടും തുറന്ന് നല്‍കും. പിന്നീട് ഘട്ടം ഘട്ടമായി പാര്‍ക്ക് മുഴുവന്‍ തുറക്കാനാണ് നീക്കം.

സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടി. പാര്‍ക്ക് പ്രവർത്തിക്കുന്ന സ്ഥലം നിരപ്പുള്ളതും പാരിസ്ഥിതിക പ്രശ്‌നങ്ങളില്ലാത്തതെന്നും സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. റൈഡുകളുടെയും കോണ്‍ക്രീറ്റ് ഭിത്തിയുടെയും ബലം പരിശോധിക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള സ്ഥലമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 2019ലായിരുന്നു പാര്‍ക്ക് പൂട്ടിയത്.