സിനിമ കണ്ട 1 ശതമാനം ആളുകള്‍ പോലും കുറ്റം പറഞ്ഞില്ല; പുഴ മുതൽ പുഴ വരെ കന്നഡയിലും ഹിന്ദിയിലും മൊഴിമാറ്റാൻ രാമസിംഹൻ

single-img
16 March 2023

താന്‍ സംവിധാനം ചെയ്ത പുഴ മുതൽ പുഴവരെ എന്ന സിനിമ കന്നഡയിലും ഹിന്ദിയിലും മൊഴിമാറ്റുമെന്നും കൂടുതല്‍ മാര്‍ക്കറ്റുകളിലേക്ക് റിലീസിനെത്തുകയാണെന്നും രാമസിംഹന്‍ അബൂബക്കര്‍. കര്‍ണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങള്‍ക്കൊപ്പം അമേരിക്കൻ റിലീസും ഈ ദിവസമാണെന്ന് ഫേസ്ബുക്ക് ലൈവിലൂടെ സംവിധായകന്‍ അറിയിക്കുകയായിരുന്നു.

നിലവിൽ കാനഡ റിലീസിന്‍റെ കാര്യങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കുന്നു. ഹിന്ദി ഭാഷാ പതിപ്പിന്‍റെ സെന്‍സറിംഗിന്‍റെ കാര്യങ്ങള്‍ നടക്കുന്നു. ഇതോടൊപ്പം മറ്റുള്ള ഭാഷാ പതിപ്പുകളുടെ കാര്യവും സംസാരിക്കുന്നുണ്ട്. കന്നഡയിലേക്ക് മൊഴി മാറ്റാനുള്ള സാധ്യതയുണ്ട്. പിറകെ തമിഴ്നാട്ടിലേക്കും എത്തിയേക്കും. സിനിമ വിജയിച്ചു, മെച്ചപ്പെട്ട വിജയത്തിലേക്ക് നീങ്ങുകയാണ്.

പുഴമുതൽ പുഴവരെ സിനിമ കണ്ട .1 ശതമാനം ആളുകള്‍ പോലും കുറ്റം പറഞ്ഞിട്ടില്ലെന്നും കാണാത്തവരാണ് കുറ്റം പറയുന്നതെന്നും രാമസിംഹന്‍ അബൂബക്കര്‍ പറയുന്നു. ഈ വിനിമ നിർമ്മിക്കാൻ പണം നൽകിയത് സാധാരണ ജനങ്ങളാണ്. എന്നാൽ ലാഭമുണ്ടായാൽ ഇവരോരോ‍രുത്തർക്കും മുടക്കുമുതൽ തിരികെ നൽകുകയെന്നത് അപ്രായോഗികമാണ്. അതിനാൽ ഈ തുക സാമൂഹികസേവനത്തിലൂടെ സമൂഹത്തിനു നൽകാനാണ് തീരുമാനമെന്നും രാമസിംഹന്‍ അറിയിക്കുന്നു.