അഴിമതി ആരോപണം; പഞ്ചാബ് കാബിനറ്റ് മന്ത്രി ഫൗജ സിംഗ് സരാരി രാജിവച്ചു

7 January 2023

അഴിമതി ആരോപണത്തെ തുടർന്ന് പഞ്ചാബ് ആം ആദ്മി സർക്കാരിലെ മന്ത്രി ഫൗജ സിംഗ് സരാരി രാജിവെച്ചു. ഭക്ഷ്യ സംസ്കരണം, ഹോർട്ടികൾച്ചർ, സ്വാതന്ത്ര്യ സമര സേനാനികൾ, പ്രതിരോധ സേവന ക്ഷേമ മന്ത്രിയായിരുന്നു സരാരി.
കഴിഞ്ഞ വർഷം സെപ്തംബർ 11 ന് വൈറലായ ഒരു ഓഡിയോ ക്ലിപ്പിൽ, ഭക്ഷ്യ ധാന്യങ്ങൾ കൊണ്ട് പോകുന്നതിനായി വാടകയ്‌ക്കെടുത്ത വണ്ടികളുടെ ചില കരാറുകാരെ കുടുക്കാനുള്ള പദ്ധതിയെക്കുറിച്ച് സരാരി ചർച്ച ചെയ്യുന്നത് കേട്ടിരുന്നു. പോലീസ് കേസിൽ ബന്ധുവിനെ സംരക്ഷിക്കാത്തതിൽ മന്ത്രിയോട് പിണങ്ങിയ അദ്ദേഹത്തിന്റെ ഒഎസ്ഡി ടാർസെം ലാൽ കപൂറാണ് ക്ലിപ്പ് ചോർത്തിയത്.
ക്ലിപ്പ് വ്യാജമാണെന്ന് സരാരി പറഞ്ഞിരുന്നു. ഒരിക്കൽ മന്ത്രിയുമായി വളരെ അടുപ്പമുണ്ടായിരുന്ന ഒഎസ്‌ഡിയുടെ അനന്തരവൻക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് എഡിറ്റ് ചെയ്ത ഓഡിയോ വന്നതെന്നും സരാരി ആരോപിച്ചിരുന്നു