വിജയ്‌യുടെ റോഡ് ഷോയ്ക്ക് അനുമതി നൽകാനാവില്ല; വ്യക്തമാക്കി പുതുച്ചേരി പൊലീസ്

single-img
2 December 2025

ടിവികെ അധ്യക്ഷൻ വിജയ്‌യുടെ റോഡ് ഷോയ്ക്ക് അനുമതി നൽകാനാകില്ലെന്ന് വ്യക്തമാക്കി പുതുച്ചേരി പൊലീസ്. ടിവികെയുടെ അപേക്ഷയിൽ ഡിഐജി ആണ് സർക്കാരിനെ നിലപാട് അറിയിച്ചത്. വിജയ്ക്ക് പൊതുയോഗത്തിൽ പ്രസംഗിക്കാം എന്നും അതിനായി ഒരു സ്ഥലം തെരഞ്ഞെടുക്കാമെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം ഡിസംബർ 5-ന് നടത്താൻ തീരുമാനിച്ച ടിവികെയുടെ റോഡ് ഷോയ്ക്കാണ് പുതുച്ചേരി പൊലീസ് അനുമതി നിഷേധിച്ചത്. അതിന് പകരം ഒരു തുറന്ന വേദിയിൽ പൊതുയോഗം നടത്താൻ പൊലീസ് അനുമതി നൽകി. ഉന്നതതല അവലോകനത്തിന് ശേഷമാണ് ഈ തീരുമാനം എടുത്തതെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.