മന്ത്രി എം ബി രാജേഷിന്‍റെ ഓഫീസില്‍ നോട്ടെണ്ണല്‍ യന്ത്രമെത്തിച്ച് പ്രതിഷേധിക്കും: രാഹുൽ മാങ്കൂട്ടത്തിൽ

single-img
26 May 2024

ബാര്‍ കോഴ ആരോപണങ്ങൾ സജീവമായി നിൽക്കവേ എക്സൈസ് മന്ത്രി എം ബി രാജേഷിനെതിരെ പ്രതിഷേധം ശക്തമാക്കാൻ യൂത്ത് കോണ്‍ഗ്രസ് തീരുമാനം . ഇതിന്റെ ഭാഗമായി നാളെ എം ബി രാജേഷിന്‍റെ ഓഫീസില്‍ നോട്ടെണ്ണല്‍ യന്ത്രമെത്തിച്ച് പ്രതിഷേധിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുൽ മാങ്കൂട്ടത്തിൽ അറിയിച്ചു.

സംസ്ഥാനത്തെ മദ്യനയ അഴിമതിയുടെ മുഖ്യ സൂത്രധാരൻ എം ബി രാജേഷ് ആണെന്നും രാഹുൽ ആരോപിച്ചു. അതേസമയം, കേരളത്തിലെ ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് മേയ് 21ന് ടൂറിസം ഡയറക്ടർ വിളിച്ചു ചേർത്ത യോഗം ഇപ്പോൾ പ്രചരിപ്പിക്കുന്ന രീതിയിൽ സർക്കാരിന്റെ മദ്യനയവുമായി ബന്ധപ്പെട്ടതോ ബാർ ഉടമകളുടേതു മാത്രമായുള്ളതോ അല്ലെന്നു ടൂറിസം ഡയറക്ടർ വിശദീകരിച്ചു.