കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്ന പോസ്റ്റുകള്‍ സോഷ്യൽ മീഡിയയിൽ നിന്നും നീക്കം ചെയ്യപ്പെടുന്നു; ആരോപണവുമായി കോൺഗ്രസ്

single-img
17 April 2024

ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആരോപണവുമായി കോൺഗ്രസ്. സോഷ്യൽ മീഡിയയിൽ നിന്ന് കേന്ദ്ര സര്‍ക്കാരിനെ വിമർശിക്കുന്ന പോസ്റ്റുകള്‍ നീക്കം ചെയ്യപ്പെടുന്നതായാണ് ആരോപണം. മുൻ മാധ്യമപ്രവര്‍ത്തക കൂടിയായ കോൺഗ്രസ് നേതാവ് സുപ്രിയ ശ്രിനേയ്റ്റ് ആണ് ഈ ആരോപണമുന്നയിച്ചിരിക്കുന്നത്.

കേന്ദ്രസർക്കാരിനെതിരായ പോസ്റ്റുകള്‍ എക്സില്‍ നിന്ന് നീക്കം ചെയ്യപ്പെടുന്നു, ഇലക്ട്രൽ ബോണ്ട്, വിലക്കയറ്റം, തൊഴിലില്ലായ്മ, കർഷക സമരം എന്നീ വിഷയങ്ങളിലെ പോസ്റ്റുകളാണ് നീക്കം ചെയ്യുന്നത്, ഇവിടെ മോദി സ്കുതികള്‍ക്ക് മാത്രമേ നിലനില്‍പുള്ളൂവെന്നും സുപ്രിയ ശ്രിനേയ്റ്റ് പറഞ്ഞു.

രാഷ്ട്രീയ ആവശ്യങ്ങൾക്കായി കേന്ദ്രസര്‍ക്കാര്‍ സോഷ്യൽ മീഡിയയെ ഉൾപ്പെടെ തങ്ങളുടെ അധികാരമുപയോഗിച്ച് വരുതിയിലാക്കി വച്ചിരിക്കുകയാണെന്ന വാദം നേരത്തെ തന്നെ പ്രതിപക്ഷമുയര്‍ത്തുന്നതാണ്