വിഴിഞ്ഞം തുറമുഖം വേണമെന്നാണ് സഭയുടെ നിലപാട്: കർദിനാൾ മാർ ജോർജ് ആലഞ്ചേരി

single-img
6 December 2022

വിഴിഞ്ഞം സമരം സമവായത്തിലെത്തിയത് സന്തോഷകരമായ വാർത്തയെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. ജനങ്ങൾ മുന്നോട്ടുവെച്ച ആവശ്യം സർക്കാർ അംഗീകരിച്ചതായും തുറമുഖം വേണമെന്നാണ് സഭയുടെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി പറയുന്ന കാര്യങ്ങൾ ജനങ്ങൾ ഉൾക്കൊള്ളണമെന്നും മത്സ്യത്തൊഴിലാളികൾക്ക് നൽകിയ വാഗ്ദാനം സര്‍ക്കാര്‍ പാലിക്കണമെന്നും ആലഞ്ചേരി ആവശ്യപ്പെട്ടു. തുറന്ന മനസോടെ സമവായം പ്രയോഗത്തിലെത്തിക്കണമെന്നും ഇരു കൂട്ടരും ധാരണയിൽ ഉറച്ച് നിൽക്കണമെന്നും അദ്ദേഹം ഒരു ചാനലിനോട് സംസാരിക്കവെ പറഞ്ഞു.

വിഴിഞ്ഞം എന്നത് സഭയുടെ മാത്രം വിഷയമല്ലെന്നും ക്രൈസ്തവർക്കൊപ്പം മറ്റ് വിഭാഗങ്ങളുമുണ്ടെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ന് സമരസമിതി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‍ച്ച നടത്തിയതിന് പിന്നാലെയാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനമായത്. സമരം തീര്‍ക്കാന്‍ വിട്ടുവീഴ്ച ചെയ്തെന്ന് സമരസമിതി വ്യക്തമാക്കി. മന്ത്രിസഭ ഉപസമിതിയും സമരക്കാരുമായുള്ള ചര്‍ച്ചയ്ക്ക് പിന്നാലെയായിരുന്നു സമരസമിതി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‍ച്ച നടത്തിയത്.