സ്റ്റേഷനിലെത്തുന്നവരോട് പോലീസ് മാന്യത വിട്ടുപെരുമാറരുത്; ലംഘിക്കുന്നവർക്കെതിരെ കർശന നടപടി: ഡിജിപി

single-img
6 July 2023

പോലീസ് സ്റ്റേഷനിലെത്തുന്നവരോട് മാന്യത വിട്ടുപെരുമാറരുതെന്ന് പോലീസുകാരോട് പുതിയ ഡിജിപിയായി ചുമതലയേറ്റ ഷെയ്ഖ് ദർവേസ് സാഹിബ്. നേരത്തെ ഇതുമായി ബന്ധപ്പെട്ട ഉത്തരവുകളുണ്ടായിട്ടും ചില ഉദ്യോഗസ്ഥർ ഇത് ലംഘിക്കുകയാണ്. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും ഡിജിപി ഇറക്കിയ സർക്കുലറിൽ പറയുന്നു.

അതേപോലെതന്നെ ഔദ്യോഗിക ഫോണിൽ വരുന്ന കോളുകൾ എല്ലാം സ്വീകരിക്കണം. കോൾ ഡൈവർട്ട് ചെയ്യാൻ പാടില്ലെന്നും തന്റെ ആദ്യ സർക്കുലറിൽ ഡിജിപി നിർദ്ദേശിക്കുന്നു. അതേസമയം, വിവാദങ്ങളിൽ നിന്നൊഴിഞ്ഞുള്ള ക്ലീൻ ട്രാക്ക് റെക്കോർഡാണ് പൊലീസ് മേധാവി സ്ഥാനത്തേക്ക് ഷെയിഖ് ദർവേസ് സാഹിബിന് തുണയായത്.