ഐഎഫ്എഫ്കെ: പ്രതിഷേധം നടത്തിയവര്‍ക്ക് ഡെലിഗേറ്റ് പാസുണ്ടായിരുന്നില്ലെന്ന് പോലീസ്

single-img
14 December 2022

ഐഎഫ്എഫ്കെയിൽ റിസർവേഷനുമായി ബന്ധപ്പെട്ട് പ്രതിഷേധം നടത്തിയവര്‍ക്ക് ഡെലിഗേറ്റ് പാസുണ്ടായിരുന്നില്ലെന്ന് പൊലീസ്. പാസ് കൈവശമില്ലാതെ സംഘര്‍ഷം സൃഷ്ടിച്ചതിനാണ് കേസെടുത്തതെന്നും പ്രതിഷേധക്കാര്‍ ഫെസ്റ്റിവല്‍ ഓഫീസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചെന്നും പൊലീസ് വിശദീകരിച്ചു.

പ്രതിഷേധം നയിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ ചലച്ചിത്ര അക്കാദമി പരാതി നല്‍കിയിട്ടില്ലെന്ന് ചെയര്‍മാന്‍ രഞ്ജിത്ത് അറിയിച്ചു. പൊലീസ് ഇടപെടലിന് കാരണമുണ്ടാകാമെന്നും എന്താണ് പ്രകോപനമെന്ന് പൊലീസിനോട് ചോദിക്കണമെന്നും രഞ്ജിത്ത് പറഞ്ഞു.

അതേസമയം,പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്തില്ലെന്ന് അക്കാദമി വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍ അറിയിച്ചു. ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം നന്‍പകല്‍ നേരത്ത് മയക്ക’ത്തിന്റെ റിസര്‍വേഷനുമായി ബന്ധപ്പെട്ടാണ് ഐഎഫ്എഫ്‌കെ വേദിയില്‍ പ്രതിഷേധമുണ്ടായത്. റിസർവേഷൻ ചെയ്തിട്ടും സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 30ഓളം പേര്‍ പ്രതിഷേധം നടത്തിയത്.