സിപിഎം ഓഫിസ് ആക്രമിച്ചത് എബിവിപി പ്രവര്‍ത്തകർ; പ്രതികളെ തിരിച്ചറിഞ്ഞു

single-img
28 August 2022

സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫിസ് ആക്രമിച്ച പ്രതികളെ തിരിച്ചറിഞ്ഞു. എബിവിപി പ്രവർത്തകരാണ് കല്ലെറിഞ്ഞത് എന്നാണു സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ വ്യക്തമായതു. ഇതില്‍ ആറ് പേരെ തിരിച്ചറിഞ്ഞു എന്നും പൊലീസ് വ്യക്തമാക്കി. പ്രതികളിൽ മൂന്നുപേർ ആറ്റുകാൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വഞ്ചിയൂര്‍ സംഘര്‍ഷത്തിലെ പ്രതികള്‍ തന്നെയാണ് ആക്രമണത്തിന് പിന്നിലും‍ പോലീസ് കണ്ടെത്തി.

വഞ്ചിയൂരിൽ ഉണ്ടായ സംഘർഷത്തിന് ശേഷം ആറ്റുകാലുള്ള ആശുപത്രിയിൽ ചികിത്സയില്‍ കഴിയുകയായിരുന്ന എ ബി വി പി പ്രവർത്തകരാണ് പുലര്‍ച്ചെ എത്തി സിപിഎം ഓഫീസ് ആക്രമിച്ചത് എന്നാണു പോലീസ് നൽകുന്ന വിശദീകരണം. വഞ്ചിയൂരിലെ സംഘര്‍ഷത്തില്‍ പരിക്കേറ്റവരടക്കമാണ് ആക്രമണത്തിന് നേതൃത്വം നൽകിയത് എന്നാണ് പോലീസ് പറയുന്നത്. എന്നാൽ ചികിത്സയില്‍ കഴിയുന്നവര്‍ എങ്ങനെ പ്രതികളാകും എന്ന് ബി ജെ പി നേതാക്കൾ ചോദിക്കുന്നത്.

ഇന്നലെ പുലര്‍ച്ചെ രണ്ട് മണിക്കായിരുന്നു മേട്ടുക്കടയിലുള്ള ജില്ലാ കമ്മിറ്റി ഓഫീസിന് നേകെ ആക്രമണം നടന്നത്. മൂന്ന് ബൈക്കുകളിലായി എത്തിയ സംഘം ഓഫീസിന് നേരെ കല്ലെറിയുകയായിരുന്നു. ആക്രമണത്തില്‍ ഓഫീസിന് മുന്നിൽ നിർത്തിയിട്ടിരുന്ന ജില്ലാ സെക്രട്ടറിയുടെ കാറിന് കേടുപാടുണ്ടായി. ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നില്‍ രണ്ട് പൊലീസുകാര്‍ കാവൽ ഉണ്ടായിരുന്നു. അക്രമികളെ പിടിക്കാന്‍ പൊലീസുകാർ പിന്നാലെ ഓടിയെങ്കിലും രക്ഷപെടുകയായിരുന്നു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു