മൈസൂരുവില്‍ വാടകയ്ക്ക് താമസിക്കണോ; എങ്കിൽ ഇനി പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

single-img
26 November 2022

മംഗളൂരു നടന്ന ഓട്ടോ റിക്ഷാ സ്ഫോടനത്തിന് ദിവസങ്ങള്‍ക്ക് ശേഷം കർണാടകയിൽ സുരക്ഷ ശക്തമാക്കാന്‍ പുതിയ രീതികള്‍ പരീക്ഷിക്കുകയാണ് കര്‍ണാടക പോലീസ്. നിലവിൽ മൈസൂരു നഗരത്തില്‍ വാടകയ്ക്ക് താമസിക്കുന്നവര്‍ക്ക് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിർബന്ധമാക്കി.


മൈസൂരു പോലീസ് തയ്യാറാക്കിയ പുതിയ ‘വാടക നയം’ പ്രകാരം , ഏതെങ്കിലും വ്യക്തിക്ക് വാടകയ്ക്ക് വീട് നല്‍കുന്നതിന് മുമ്പ് ഉടമകള്‍ക്ക് അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ നിന്നുള്ള ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നേടണം.

മംഗളൂരു സ്ഫോടനക്കേസിലെ പ്രധാന പ്രതിയായ ഷാരിഖ് വ്യാജരേഖ ചമച്ചാണ് വീട് വാടകയ്ക്ക് എടുത്തിരുന്നത്. സമാനമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഇനി വീട് ഉപയോഗിക്കാനുള്ള സാധ്യത ഒഴിവാക്കാനാണ് പുതിയ നയം കൊണ്ടുവരുന്നതെന്ന് പോലീസ് അറിയിക്കുന്നു. അപേക്ഷ ഫീസായ 100 രൂപ ഉൾപ്പടെ പോലീസ് സ്റ്റേഷനില്‍ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിനായി അപേക്ഷിക്കണം. അതേസമയം , ബാച്ചിലര്‍, ഫാമിലി, പേയിംഗ് ഗസ്റ്റ് (പിജി) ഉടമകള്‍ക്ക് പ്രത്യേക അപേക്ഷകളുണ്ട്.