സമരക്കാർക്ക് നേരെ പൊലീസ് ആക്രമണം; മെഡലുകൾ സർക്കാരിന് തിരികെ നൽകാൻ തയ്യാറാണെന്ന് ബജ്‌രംഗ് പൂനിയ

single-img
4 May 2023

കഴിഞ്ഞ ദിവസം രാത്രി രാത്രി സമരക്കാർക്ക് നേരെ നടന്ന പ്രകോപനമില്ലാതെയുണ്ടായ പൊലീസ് ആക്രമണത്തിൽ പ്രതിഷേധവുമായി ഗുസ്തി താരങ്ങൾ രംഗത്ത്. ഒരു കാര്യവുമില്ലാതെയാണ് പൊലീസ് തങ്ങളെ ആക്രമിച്ചതെന്ന് വനിതാ ഗുസ്തി താരം സാക്ഷി മാലിക് ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു.

ലൈംഗികാതിക്രമ ആരോപണം ഉൾപ്പെടെ ഗുരുതരമായ നേരിടുന്ന അഖിലേന്ത്യാ ഗുസ്തി ഫെഡറേഷൻ പ്രസിഡണ്ട് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ജന്ദർ മന്തറിൽ ഗുസ്തി താരങ്ങൾ നടത്തുന്ന സമരത്തിനിടെ ഇന്നലെയായിരുന്നു പോലീസുമായി സംഘർഷം ഉണ്ടായത്.

ഈ സംഘർഷത്തിൽ രണ്ടു പേർക്ക് പരുക്കേറ്റെന്ന് സാക്ഷി മാലിക് മാധ്യമങ്ങളോട് വ്യക്തമാക്കി. സമരപ്പന്തലിലേക്ക് കിടക്ക അടക്കമുള്ള സാധനങ്ങൾ കൊണ്ട് വരുന്നതുമായ ബന്ധപ്പെട്ടായിരുന്നു ഇന്നലെ സംഘർഷം. എന്നാൽ, സാധനങ്ങൾ കൊണ്ട് വന്നത് ആം ആദ്മി പ്രവർത്തകർ അല്ല, മരിച്ച സമരക്കാർ നേരിട്ട് എത്തിക്കുന്നതാണെന്ന് സാക്ഷി മാലിക് വ്യക്തമാക്കി.

” ഇന്നലെ, വിഷയവുമായി ബന്ധപ്പെട്ട് പോലീസുകാർ മോശമായി പെരുമാറി, പിന്നാലെ മർദ്ദിച്ചു എന്നും അവർ വ്യക്തമാക്കി. അനുമതിയില്ലാതെയാണ് ധർണയെങ്കിൽ ഞങ്ങളെ അറസ്റ്റു ചെയ്യു എന്ന് പോലീസിനോട് പറഞ്ഞു. മാധ്യമ പ്രവർത്തകർക്ക് സമരസ്ഥലത്തേക്ക് പ്രവേശിക്കാൻ പോലീസ് അനുമതി നൽകിയിട്ടുണ്ട്.” സാക്ഷി പറഞ്ഞു.

അതേസമയം, തങ്ങളുടെ സമരത്തെ തകർക്കാനുള്ള ശ്രമം നടത്തുന്നതായി ഒളിംപിക്ക് മെഡൽ ജേതസ്വ ബജ്‌രംഗ് പൂനിയ ആരോപിച്ചു. ഡൽഹി പോലീസ് സമരക്കാരെ ഭീഷണിപ്പെടുത്തി. പെൺകുട്ടികളുടെ സുരക്ഷയിൽ രാഷ്ട്രീയം വന്നത് എവിടെ നിന്ന്? ഞങ്ങൾക്ക് കിടന്നുറങ്ങാനുള്ള അവകാശം പോലുമില്ലേ എന്ന് അദ്ദേഹം ചോദിച്ചു. നേടിയ മെഡലുകൾ സർക്കാരിന് തിരികെ നൽകാൻ തങ്ങൾ തയ്യാറാണെന്നും ബജ്‌രംഗ് പൂനിയ മാധ്യമങ്ങളോട് പറഞ്ഞു.