ശങ്കരാചാര്യ മഠങ്ങളുടെ വിയോജിപ്പ് മറികടന്ന് രാമക്ഷേത്ര പ്രതിഷ്ഠയുമായി മുന്നോട്ടുപോകാനുള്ള പ്രധാനമന്ത്രിയുടെ നീക്കം തിരിച്ചടിയുണ്ടാക്കും: മണിശങ്കര്‍ അയ്യര്‍
രാജ്യത്തെ നാല് ശങ്കരാചാര്യ മഠങ്ങളുടെ വിയോജിപ്പ് മറികടന്ന് അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠയുമായി മുന്നോട്ടുപോകാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നീക്കം തിരിച്ചടിയുണ്ടാക്കുമെന്ന് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍. പ്രതിഷ്ഠാചടങ്ങ് സ്വന്തം താല്‍പര്യപ്രകാരം നടത്താനും അതില്‍ വ്യക്തിപരമായ പങ്കെടുക്കാനുമുള്ള മോദിയുടെ നീക്കത്തിനെതിരെ ശക്തമായ വിയോജിപ്പാണ് നാലു മഠങ്ങളില്‍ നിന്നും ഉണ്ടായിരിക്കുന്നതെന്ന് മണിശങ്കര്‍ അയ്യര്‍ ചൂണ്ടിക്കാട്ടി .
പ്രധാനമന്ത്രി മോദിയുടെ ഈ ശ്രമങ്ങള്‍ ശക്തമായി തിരിച്ചടിക്കുമെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും ആചരിക്കുന്നതാണ് ഹിന്ദൂയിസം. എന്നാല്‍ ഹിന്ദുത്വയെന്നത് ഭൂരിപക്ഷവാദം ഉയര്‍ത്തിക്കാട്ടുന്ന രാഷ്ട്രീയമാണ്. മൊത്തം ഹിന്ദുക്കളില്‍ 50 ശതമാനമെങ്കിലും ഹിന്ദുത്വയ്ക്ക് വോട്ട് ചെയ്തിട്ടില്ലെന്നും മണിശങ്കര്‍ അയ്യര്‍ കൂട്ടിച്ചേർത്തു.