അമ്പലക്കള്ളന്മാരോട് കടക്ക് പുറത്ത് എന്ന് ജനങ്ങൾ പറഞ്ഞു: ഷാഫി പറമ്പിൽ

തദ്ദേശ തിരഞ്ഞെടുപ്പിലെ യുഡിഎപ് വിജയത്തിൽ പ്രതികരിച്ച് വടകര എം പി ഷാഫി പറമ്പിൽ. കേരളത്തിലെ ജനങ്ങൾ സർക്കാരിനെ നിർത്തി പൊരിച്ചിരിക്കുകയാണ് എന്ന് വിശേഷിപ്പിക്കുന്ന തരത്തിലുള്ള വിധിയാണ് വന്നിരിക്കുന്നത്. ഇത് കേരളത്തിലെ മുഖ്യമന്ത്രിക്കും സർക്കാരിനും എതിരെയുള്ള ജനവിധിയാണ്.
504 ൽ അധികം പഞ്ചായത്തുകളിൽ ഐക്യ ജനാധിപത്യ മുന്നണി വിജയിച്ചു വരുന്നു. 54 ലധികം മുനിസിപ്പാലിറ്റി യുഡിഎഫ് നേടി. എൽഡിഎഫ് കുത്തകയായിരുന്ന കോർപ്പറേഷനിലും യുഡിഎഫിന് വിജയം. ഗ്രാമ പഞ്ചായത്തിലും മികച്ച പ്രകടനമാണ് യുഡിഎഫ് കാഴ്ചവച്ചത്.
പ്രതിപക്ഷ നേതാവ് വിജയത്തിന് വേണ്ടി പ്രവർത്തിച്ചു. എല്ലാ നേതാക്കളും നന്നായി പ്രവർത്തിച്ചു. ജനം എൽഡിഎഫിന് നൽകിയ പിന്തുണ പിൻവലിച്ചു. ഡിസിസി നന്നായി പ്രവർത്തിച്ചു. അധികാരത്തിലിരിക്കുന്നവരേക്കാൾ ശക്തി ജനങ്ങൾക്കാണ് എന്ന് തെളിഞ്ഞു. ജനങ്ങളോട് ഹൃദയം നിറഞ്ഞ നന്ദി. ഒട്ടും അഹങ്കരിക്കാതെ വിനയത്തോടെ ജനങ്ങളിലേക്ക് ഇറങ്ങും. 2026 ലേക്കുള്ള ഇന്ധനമാണിത്. ഒരുമയോടെ കരുത്തോടെ മുന്നോട്ട് പോകും ജനങ്ങൾ അർപ്പിച്ച വിശ്വാസം കാത്തുവെന്നും ഷാഫി പറഞ്ഞു.


