ആളുകൾ ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദി ഗോഡ്‌സെയുടെ ചിത്രവുമായി കറങ്ങുന്നു, പോലീസ് നിശബ്ദമായി ഇരിക്കുന്നു: ഒവൈസി

single-img
8 April 2023

ഗാന്ധി ഘാതകൻ നാഥുറാം ഗോഡ്‌സെയുടെ ചിത്രം പ്രദർശിക്കുന്നവരോട് ഹൈദരാബാദ് പോലീസിന്റെ നിഷ്‌ക്രിയത്വത്തെ വിമർശിച്ച് ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തെഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) തലവൻ അസദുദ്ദീൻ ഒവൈസി രംഗത്ത്. ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദി” എന്നാണു അദ്ദേഹം ഗാന്ധി ഘാതകൻ നാഥുറാം ഗോഡ്‌സെയെ വിശേഷിപ്പിച്ചത്.

ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദി ഗാന്ധിജിയെ കൊന്ന നാഥുറാം ഗോഡ്‌സെ ആണ്. അദ്ദേഹത്തിന്റെ ഫോട്ടോയുമായി ആളുകൾ ഹൈദരാബാദിൽ കറങ്ങുന്നു, എന്തുകൊണ്ടാണ് പോലീസ് മിണ്ടാതെ ഇരിക്കുന്നത്? ഒവൈസി ചോദിച്ചു. ആരെങ്കിലും ഒസാമ ബിൻ ലാദന്റെ ഫോട്ടോ പ്രദർശിപ്പിച്ചിരുന്നു എങ്കിൽ അവരുടെ വീടിന്റെ വാതിൽ പൊളിച്ചു പോലീസ് അകത്തു കയറിയേനെ- ഒവൈസി പറഞ്ഞു.

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ എഐഎംഐഎം തലവൻ അസദുദ്ദീൻ ഒവൈസിയെ ബിജെപിയുടെ ഏജന്റ് എന്ന് വിളിച്ചതിനെതിരെയും രൂക്ഷ ഭാഷയിൽ വിമർശിച്ചു.

“ബിഹാർ അക്രമത്തെക്കുറിച്ച് അദ്ദേഹം നിശബ്ദനാണ്, ഞാൻ ചോദ്യങ്ങൾ ചോദിച്ചപ്പോൾ അദ്ദേഹം എന്നെ ഏജന്റ് എന്ന് വിളിച്ചു, എനിക്ക് സർട്ടിഫിക്കറ്റ് നൽകാൻ നിതീഷ് കുമാറിനോട് ചോദിക്കണം,” ഒവൈസി പറഞ്ഞു.