പതഞ്ജലിയുടെ പരസ്യങ്ങൾക്ക് വന്‍ പിഴ ചുമത്തും; താക്കീതുമായി സുപ്രീംകോടതി

single-img
21 November 2023

ബാബാ രാംദേവിൻ്റെ ഉടമസ്ഥതയിലുള്ള പതഞ്ജലിയുടെ പരസ്യങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. തെറ്റിദ്ധരിപ്പിക്കുന്നതോ തെറ്റായ അവകാശവാദങ്ങളോ പരസ്യങ്ങളിലൂടെ പാടില്ലെന്ന് കോടതി മുന്നറിയിപ്പ് നൽകി. അതുപോലെയുള്ള പരസ്യങ്ങൾ നൽകിയാൽ കനത്ത പിഴ ചുമത്തുമെന്നും കോടതി താക്കീത് നൽകി.

പതഞ്ജലി ഉത്പന്നങ്ങളുടെ പരസ്യങ്ങൾക്കെതിരെ ഐ എം എ നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ നിർദ്ദേശം. ഇത്തരം പരസ്യങ്ങൾ നിയന്ത്രിക്കാൻ നിർദ്ദേശങ്ങൾ സമർപ്പിക്കാൻ കേന്ദ്രത്തോട് കോടതി ആവശ്യപ്പെടുകയും ചെയ്തു.