ആം ആദ്മിയെ വിഴുങ്ങാൻ ബിജെപി; ഗുജറാത്തില്‍ ഓപ്പറേഷന്‍ താമര നീക്കം സജീവം

single-img
11 December 2022

ഗുജറാത്തില്‍ ആം ആദ്മി ഏതാനും സീറ്റുകളിൽ ( 5) ജയിച്ചതോടെ അവരുടെ എംഎൽഎമാരെ കൂടി കൂടെ കൂട്ടാൻ ഓപ്പറേഷന്‍ താമര നീക്കമെന്ന് റിപ്പോര്‍ട്ട്. ആംആദ്മി പാര്‍ട്ടിയിലെ ചില എംഎല്‍എമാര്‍ ബിജെപിയുമായി ബന്ധപ്പെടുന്നുണ്ടെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

റിപ്പോർട്ടുകൾ പ്രകാരം വിശ്വദാറില്‍ നിന്നുള്ള എഎപി എംഎല്‍എ ഭൂപാദ് ഭയാനി ഉള്‍പ്പെടെയുള്ളവര്‍ ബിജെപിയില്‍ ചേരുമെന്നാണ് അഭ്യൂഹം. പക്ഷെ താൻ പാര്‍ട്ടി വിടുമെന്ന റിപ്പോര്‍ട്ടുകളെ ദയാനി തള്ളുന്നു. ഗുജറാത്തില്‍ ആം ആദ്മിക്ക് പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാനാവാത്ത പിന്നാലെയാണ് ഇത്തരത്തില്‍ എംഎല്‍എമാര്‍ കൂറുമാറാന്‍ ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്.

പഞ്ചാബിൽ ഭരണത്തിലെത്തിയ മോഡലിൽ ഗുജറാത്തിലും വലിയ മുന്നേറ്റം ഉണ്ടാക്കാനാവുമെന്നായിരുന്നു കെജ്രിവാളിന്റെ കണക്കുകൂട്ടല്‍. പക്ഷെ പാർട്ടിക്ക് വെറും അഞ്ച് സീറ്റില്‍ മാത്രമാണ് സാന്നിധ്യം അറിയിക്കാനായത്. 182 അംഗങ്ങളുള്ള സംസ്ഥാന നിയമസഭയില്‍ 156 സീറ്റിലും വിജയിച്ച് അധികാരം നിലനിര്‍ത്തി. 17 സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസിന് വിജയിക്കാനായത്.