തിരുവന്തപുരത്തും ഇനി കെ എസ് ആർ ടി സി ഇലക്ട്രിക് ഡബിള്‍ ഡക്കര്‍ ബസ്

single-img
27 November 2023

സംസ്ഥാന തലസ്ഥാനമായ തിരുവന്തപുരത്തും ഇനി ഇലക്ട്രിക് ഡബിള്‍ ഡക്കര്‍ ബസ്. ബജറ്റ് ടൂറിസത്തിന്റെ ഭാഗമായാണ് രണ്ട് ഇലക്ട്രിക് ഡബിള്‍ ഡക്കര്‍ ബസ് കെഎസ്ആര്‍ടിസി വാങ്ങിയത്. ഇന്റിയിൽ നിലവിൽ മഹാരഷ്ട്രയിലെ മുംബൈ നഗരം കഴിഞ്ഞാല്‍ ഇനി തിരുവനന്തപുരമാകും ഇലക്ട്രിക് ഡബിള്‍ ഡക്കര്‍ ബസുള്ള നഗരം.

കേന്ദ്രസര്‍ക്കാരിന്റെ സ്മാര്‍ട്‌സിറ്റി പദ്ധതിയില്‍ നിന്നും നാലു കോടി ചെലവാക്കിയാണ് ലെയ്ലന്‍ഡ് കമ്പനിയുടെ ഇലക്ട്രിക് ഡബിള്‍ ഡക്കര്‍ വാങ്ങിയത്. ജനുവരിയില്‍ ഇലക്ട്രിക് ഡബിള്‍ ഡക്കറിന്റെ സര്‍വീസ് തുടങ്ങും. അതേസമയം സാധാരണ ഡബിള്‍ ഡക്കര്‍ ബസ് നഗരത്തില്‍ ഇപ്പോള്‍ സര്‍വീസ് നടത്തുന്നുണ്ട്. കേന്ദ്രത്തിന്റെ തിരുവനന്തപുരം സ്മാര്‍ട് സിറ്റി പദ്ധതിയില്‍ വരുന്ന 113 ഇലക്ട്രിക് ബസുകളില്‍ ലഭിക്കാനുള്ള 50 ഇലക്ട്രിക് ബസുകള്‍ ഡിസംബര്‍ അവസാനത്തോടെ എത്തിച്ചേരും.

അതേമയം കിഫ്ബി ഫണ്ട് ഉപയോഗിച്ച് വാങ്ങിയ 50 ഇലക്ട്രിക് ബസുകളും സ്മാര്‍ട്‌സിറ്റി പദ്ധതി ബസുകളുമായി 163 ഇലക്ട്രിക് ബസുകള്‍ ഇതോടെ തലസ്ഥാന നഗരത്തില്‍ ഓടും. നഗര യാത്രയ്ക്ക് 10 രൂപ മാത്രം ഈടാക്കുന്ന ഇലക്ട്രിക് ബസ് സര്‍വീസുകള്‍ ലാഭത്തിലാണ്.