കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; നാമനിര്‍ദേശ പത്രിക 30ന്‌സമര്‍പ്പിക്കും: ശശി തരൂര്‍

single-img
26 September 2022

കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ തെരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രിക ഈ മാസം 30 ന്‌സമര്‍പ്പിക്കുമെന്ന് ശശി തരൂര്‍.എംപി അറിയിച്ചു. അധ്യക്ഷ സ്ഥാനത്തേക്ക് താന്‍ മത്സരിക്കുന്നതിനോട് എതിര്‍പ്പില്ലെന്ന് രാഹുല്‍ ഗാന്ധി അറിയിച്ചതായും ശശി തരൂര്‍ പറഞ്ഞു

അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നവരെയെല്ലാം ഒരു പോലെ കാണുന്നുവെന്നും ഔദ്യോഗിക സ്ഥാനാര്‍ത്ഥിയില്ലെന്നും രാഹുല്‍ പറഞ്ഞതായും തരൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. തെരഞ്ഞെടുപ്പിൽ ആര് ജയിച്ചാലും പാര്‍ട്ടിയുടെ വിജയമാകണം, മത്സരിക്കുമ്പോള്‍ എല്ലാവരുടെയും പിന്തുണ വേണ്ടി വരുമെന്നും ശശി തരൂര്‍ കൂട്ടിച്ചേർത്തു.

അതേസമയം, അജയ് മാക്കനെതിരെ അശോക് ഗെലോട്ട് രംഗത്ത് വന്നതോടെ രാജസ്ഥാൻ കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷമാകുകയാണ്. അജയ് മാക്കന്‍ സച്ചിന്‍ പൈലറ്റിന്റെ പ്രചാരകനെന്ന് അശോക് ഗെലോട്ട് പറയുന്നത് . എന്നാൽ, മുഖ്യമന്ത്രി സ്ഥാനത്തുനിന്നും അശോക് ഗെലോട്ടിനെ പുറത്താക്കാനുള്ള ഗൂഡാലോചനയെന്ന് ഗെലോട്ട് പക്ഷം ആരോപിക്കുന്നത് . പാർട്ടിയെ മറികടന്നുകൊണ്ട് രാജസ്ഥാനില്‍ സമാന്തര നിയമസഭാ കക്ഷി യോഗം വിളിച്ചത് അച്ചടക്കലംഘനമെന്ന് അജയ് മാക്കന്‍ പറയുകയുണ്ടായി.