മോദിക്കും അമിത് ഷാക്കുമെതിരെ നടപടിയില്ല; തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികൾ കോൺഗ്രസിനെതിരെ മാത്രം: ശശി തരൂർ

single-img
24 April 2024

ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷന് പക്ഷപാതമെന്ന് തിരുവനന്തപുരം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ശശിതരൂർ. വംശീയ പരാമർശം നടത്തുന്ന മോദിക്കും അമിത് ഷാക്കുമെതിരെ നടപടിയില്ലെന്നും കമ്മീഷന്റെ നടപടികൾ കോൺഗ്രസിനെതിരെ മാത്രമാണെന്നും ശശി തരൂർ ആരോപിച്ചു.

രാജസ്ഥാനിൽ നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ട് മോദിക്കെതിരെ കമ്മീഷൻ നടപടി എടുക്കുന്നില്ല. മിനിമം താക്കീതെങ്കിലും നൽകാൻ കമ്മീഷൻ തയ്യാറാകണമെന്നും ശശി തരൂർ പറഞ്ഞു.