പുതുവത്സരാഘോഷം: സംസ്ഥാനത്തെ ബാറുകൾക്ക് പ്രവർത്തന സമയം ഒരു മണിക്കൂർ കൂടി നീട്ടി

single-img
30 December 2025

പുതുവത്സരാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തെ ബാറുകളുടെ പ്രവർത്തന സമയം നാളെ ഒരു മണിക്കൂർ കൂടി ദീർഘിപ്പിച്ചു. പുതിയ ഉത്തരവ് പ്രകാരം ബാറുകൾക്ക് രാത്രി 12 മണി വരെ തുറന്ന് പ്രവർത്തിക്കാം. നിലവിൽ രാവിലെ 11 മുതൽ രാത്രി 11 വരെയാണ് ബാറുകളുടെ ഔദ്യോഗിക പ്രവർത്തന സമയം.

പുതുവത്സരത്തോടനുബന്ധിച്ച് ബാർ ഹോട്ടലുകളിൽ വിവിധ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നതിനാലും വിനോദസഞ്ചാരികളുടെ തിരക്ക് കണക്കിലെടുത്തുമാണ് സമയം നീട്ടിനൽകണമെന്ന് ബാർ ഉടമകൾ സർക്കാരിനോട് ആവശ്യപ്പെട്ടത്. ഈ ആവശ്യം പരിഗണിച്ചാണ് സർക്കാർ പ്രത്യേക ഇളവ് അനുവദിച്ചത്.