പസഫിക് സമുദ്ര ദ്വീപ് രാഷ്ട്രമായ കിരിബാതിലും ന്യൂസിലൻഡിലെ ഓക്സിലൻഡിലും പുതുവർഷം പിറന്നു

single-img
31 December 2023

പുതുവർഷത്തെ വരവേൽക്കാൻ ലോകത്തെ ഒരുങ്ങവെ പസഫിക് സമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ കിരിബാതിലും ന്യൂസിലൻഡിലെ ഓക്സിലൻഡിലും പുതുവർഷം പിറന്നിരിക്കുകയാണ് . ഇതിൽ കിരിബാതിലാണ് ആദ്യം പുതുവർഷം എത്തിയത്. അടുത്തതായി ന്യൂസിലൻഡിന്റെ സമീപ രാജ്യമായ ഓസ്ട്രേലിയയിൽ പുതുവർഷം എത്തും . പിന്നാലെ , ജപ്പാൻ, ചൈന, ഇന്ത്യ എന്നിങ്ങനെ ഓരോ രാജ്യങ്ങളും പുതുവത്സര രാവിനെ വരവേൽക്കാൻ തയ്യാറെടുക്കും.

അതേസമയം പുതുവർഷം ഏറ്റവും വൈകിയെത്തുന്നത് യുഎസിലെ ബേക്കർ ദ്വീപ്, ഹൗലൻഡ് ദ്വീപ് എന്നിവിടങ്ങളിലാണ്. തികച്ചും മനുഷ്യവാസമില്ലാത്ത ദ്വീപുകളാണ് ഇവ രണ്ടും. ഇന്ത്യൻ സമയം ജനുവരി ഒന്നിന് പകൽ 4:30-നാണ് ഈ ദ്വീപുകളിൽ പുതുവർഷം പിറവിയെടുക്കുക. ഇന്ത്യയിൽ വലിയ രീതിയിലുള്ള പുതുവത്സര ആഘോഷങ്ങളാണ് നടക്കാറുള്ളത്. കോവിഡ് ഉയരുന്ന സാഹചര്യത്തിൽ പുതുവത്സരാഘോഷങ്ങളിൽ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്.