ഒരു തിരഞ്ഞെടുപ്പു പരാജയത്തിന്‍റെ പേരിൽ പൊതു പ്രവർത്തനം അവസാനിപ്പിക്കേണ്ട ആളല്ല മുരളിധരൻ: ബെന്നി ബഹനാൻ

single-img
5 June 2024

കെ.മുരളീധരൻ ഇനിയും പൊതു പ്രവർത്തന രംഗത്ത് തന്നെ തുടരണമെന്ന് കോൺഗ്രസ് നേതാവ് ബന്നി ബഹനാൻ .ഒരു തിരഞ്ഞെടുപ്പു പരാജയത്തിന്‍റെ പേരിൽ പൊതു പ്രവർത്തനം അവസാനിപ്പിക്കേണ്ട ആളല്ല മുരളിധരൻ.പെട്ടന്നുള്ള വികാരത്തിൽ പറഞ്ഞതാകും.

തൃശൂർ മണ്ഡലത്തിലെ പരാജയത്തിൽ ആത്മപരിശോധന വേണം.ആഴത്തിലുള്ള പരിശോധയാണ് വേണ്ടത്.തൃശൂരിൽ ബി.ജെ.പി എങ്ങനെ വേരുറപ്പിക്കുന്നുവെന്ന് കോൺഗ്രസും സിപിഎമ്മും പഠിക്കണം.തടയണം.ബി.ജെ പിയുടെ വേരുകൾ പടരാതിരിക്കാനുള്ള ജാഗ്രതയും മുൻ കരുതലും ഉണ്ടാവണം.

കെ മുരളീധരനുമായി ഫോണിൽ സംസാരിച്ചു.കോൺഗ്രസ് വളരെയധികം ശ്രദ്ധിക്കേണ്ട ജില്ലയാണ് തൃശൂർ.20-20 ക്ക് വലിയ പ്രാധാന്യമൊന്നും താൻ നൽകുന്നില്ല.അവരുടെ ശക്തികേന്ദ്രമായ കുന്നത്തുനാട് തനിക്ക് ഭൂരിപക്ഷം നേടാനായെന്നും ബെന്നി ബഹ്നാൻ ചൂണ്ടിക്കാട്ടി.