ഇലക്ടറല്‍ ബോണ്ടിലൂടെ നേടിയ പണം രാഷ്ട്രീയ പാര്‍ട്ടികളെ പിളര്‍ത്താനും പ്രതിപക്ഷ സര്‍ക്കാരുകളെ അട്ടിമറിക്കാനുമാണ് മോദി ഉപയോഗിച്ചത്: രാഹുൽ ഗാന്ധി

single-img
16 March 2024

നമ്മുടെ രാജ്യത്തെ പ്രബല രാഷ്ട്രീയ പാര്‍ട്ടികളെ പിളര്‍ത്താനും പ്രതിപക്ഷ സര്‍ക്കാരുകളെ താഴെയിറക്കാനുമുള്ള ഫണ്ട് ഇലക്ടറല്‍ ബോണ്ടുകളില്‍ നിന്നാണെന്ന് രാഹുല്‍ ഗാന്ധി . ഭാരത് ജോഡോ ന്യായ് യാത്രയില്‍ താനെയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. ‘

ലോകത്തിലെ ഏറ്റവും വലിയ കൊള്ളയടിക്കല്‍ റാക്കറ്റ്’ എന്നാണ് ഇലക്ടറല്‍ ബോണ്ട് പദ്ധതിയെ രാഹുല്‍ ഗാന്ധി വിശേഷിപ്പിച്ചത്. പദ്ധതിയിലൂടെ നേടിയ പണം രാഷ്ട്രീയ പാര്‍ട്ടികളെ പിളര്‍ത്താനും പ്രതിപക്ഷ സര്‍ക്കാരുകളെ അട്ടിമറിക്കാനുമാണ് മോദി ഉപയോഗിച്ചതെന്നും രാഹുല്‍ പറഞ്ഞു

സുപ്രീം കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പരസ്യമാക്കിയതിന് പിന്നലെയാണ് ഗാന്ധിയുടെ രൂക്ഷ വിമര്‍ശനം. സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ നല്‍കുന്ന കരാറുകളും ഇലക്ടറല്‍ ബോണ്ടുകളും തമ്മില്‍ ബന്ധമില്ലെന്നും കോണ്‍ഗ്രസ് നേതാവ് വ്യക്തമാക്കി.