തുടർച്ചയായ രണ്ടാം വർഷവും ലോകത്തിലെ ഏറ്റവും ജനപ്രിയ നേതാവായി മോദി; പിന്തള്ളിയത് ജോ ബൈഡനെയും ഋഷി സുനക്കിനെയും

single-img
4 February 2023

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തുടർച്ചയായ രണ്ടാം വർഷവും ലോകത്തിലെ ഏറ്റവും ജനപ്രീതിയുള്ള നേതാവായി ഉയർന്നു. “മോർണിംഗ് കൺസൾട്ട്” എന്ന യുഎസ് ആസ്ഥാനമായുള്ള ഗ്ലോബൽ ലീഡർ അപ്രൂവൽ ട്രാക്കർ അനുസരിച്ച്, മോദിക്ക് 78% അംഗീകാരം ലഭിച്ചു.

ഇത് ഏതൊരു ആഗോള നേതാവിനും ലഭിച്ച ഏറ്റവും ഉയർന്ന റേറ്റിംഗ് ആണ്. യഥാക്രമം ഏഴും പതിനഞ്ചും സ്ഥാനത്തുള്ള യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, യുകെ പ്രധാനമന്ത്രി ഋഷി സുനക് എന്നിവരെയും മോദി പിന്നിലാക്കി.