പ്രായാധിക്യം കൊണ്ട് എംഎം മണിയുടെ സമനില തെറ്റി: എസ് രാജേന്ദ്രൻ

single-img
18 October 2022

പ്രായാധിക്യം കൊണ്ട് എംഎം മണിയുടെ സമനില തെറ്റിയിരിക്കുകയാണെന്നും അച്ചടക്ക നടപടിക്ക് വിധേയനായിട്ടും തന്നെ പിന്തുടർന്ന് ആക്രമിക്കുകയാണെന്നും ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ. എംഎം മണിയെപ്പോലെ ഉള്ളവർ നേതൃനിരയിലുള്ള പാർട്ടിയിൽ തുടരുക പ്രയാസമാണ്.അദ്ദേഹം തന്നെ പിന്നിൽ മറ്റു പല ഉദ്ദേശങ്ങളുമുണ്ടെന്നും എസ് രാജേന്ദ്രൻ പറയുന്നു.

സംഘടനയുടെ ചട്ടപ്രകാരം ഇപ്പോൾ മണി നേതാവല്ല. അതുകൊണ്ടുതന്നെ സ്വന്തം താല്പര്യം സംരക്ഷിക്കാനും യൂണിനുകളുടെ സാമ്പത്തിക സ്ഥിതി നോട്ടമിട്ടുമാണ് എംഎം മണിയുടെ ഓരോ പ്രസ്താവനകളും. തന്നെ എങ്ങനെയെങ്കിലും പൊതുപ്രവർത്തന രംഗത്ത് നിന്നും ഇല്ലായ്മ ചെയ്യണം താൻ സ്വയം പാർട്ടിയിൽ നിന്നൊഴിയുന്ന അവസ്ഥ ഉണ്ടാവണം എന്നാണ് പാർട്ടിയുടെ നേതൃനിരയിലുള്ളവർ എന്ന് സ്വയം അവകാശപ്പെടുന്ന ചിലരുടെ ഉദ്ദേശം.

അതുകൊണ്ടാണ് ഇത്തരത്തിൽ തനിക്കെതിരെ ഇപ്പോൾ നടക്കുന്ന വ്യക്തിഹത്യയ്ക്ക് പിന്നിൽ. ഇതുപോലെയുള്ള അവഹേളനങ്ങൾക്കെതിരെ നിയമപരമായി തന്നെ മുന്നോട്ട് പോകാനാണ് തീരുമാനം. ജാതിപ്പേര് വിളിച്ചുള്ള അധിക്ഷേപമൊക്കെ ഇപ്പോഴും തുടരുകയാണെന്നും എസ്.രാജേന്ദ്രൻ പറഞ്ഞു.

കഴിഞ്ഞ ദിവസം മൂന്നാറിൽ നടന്ന എസ്‌റ്റേറ്റ് എംബ്ലോയീസ് യൂണിയന്റെ 54ാമത് വാർഷിക യോഗത്തിൽ എംഎം മണിനടത്തിയ പ്രസംഗത്തിൽ ഉണ്ട ചോറിന് നന്ദി ഇല്ല,രാജേന്ദ്രനെ വെറുതെ വിടരുത് എന്നിങ്ങിനെ പറഞ്ഞിരുന്നു.