ഏതോ എല്‍കെജി പിള്ളേര് എളുപ്പവഴി കാണിച്ച് കൊടുത്തതാ; ഭാരത് ജോഡോ യാത്രയ്‌ക്കെതിരെ പരിഹാസവുമായി എംഎം മണി

single-img
12 September 2022

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെ കാര്യമായി സ്പർശിക്കാതെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര നടത്തുന്നതിനെ പരിഹസിച്ച് മുന്‍ മന്ത്രി എം എം മണി. കന്യാകുമാരിയില്‍ നിന്നും കാശ്മീര്‍ വരെ ജോഡോ യാത്ര പോകേണ്ട രാഹുലിന് ഏതോ പിള്ളേര് എളുപ്പവഴി കാണിച്ച് കൊടുത്തതാണെന്ന് യാത്ര കടന്നു പോകുന്ന മാപ്പ് പങ്കുവെച്ചുകൊണ്ട് അദ്ദേഹം ഫേസ്ബുക്കിൽ എഴുതി.

എംഎം മണിയുടെ വാക്കുകൾ: ‘വെറുതെ തെറ്റിധരിക്കേണ്ട. കന്യാകുമാരിയില്‍ നിന്നും കാശ്മീര്‍ വരെ ജോഡോ യാത്ര പോകേണ്ട ജി യ്ക്ക് ഏതോ LKG പിള്ളേര് എളുപ്പവഴി കാണിച്ച് കൊടുത്തതാ. അല്ലാതെ BJP യെ പേടിച്ചിട്ടല്ല കേട്ടോ.’