നിയമനവിവാദം; ഹൈക്കോടതി നടപടിക്കെതിരെ എംജി സർവകലാശാലയും രേഖാരാജും സുപ്രീം കോടതിയില്‍

single-img
7 September 2022

അസിസ്റ്ററ് പ്രൊഫസറായുള്ള ദളിത് ആക്ടിവിസ്റ്റ് രേഖാരാജിന്‍റെ നിയമനം റദ്ദാക്കിയ കേരളാ ഹൈക്കോടതി നടപടിക്കെതിരെ എംജി സർവകലാശാലയും രേഖാരാജും സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. സര്വകലാശാലയ്ക്ക് കീഴിലെ സ്കൂൾ ഓഫ് ഗാന്ധിയന്‍ തോട്സ് ആന്‍റ് ഡവലപ്മെന്‍റ് സ്റ്റഡീസിലെ അസിസ്റ്റന്‍റ് പ്രൊഫസറായുള്ള രേഖാ രാജിന്‍റെ നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധി റദ്ദാക്കണമെന്നാണ് ഹർജികളിലെ ആവശ്യം.

അഭിമുഖത്തിനുള്ള റാങ്ക് പട്ടികയില്‍ രണ്ടാമതെത്തിയ നിഷ വേലപ്പന്‍ നായർക്ക് നിയമനം നല്‍കണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നെങ്കിലും ഇതുവരെ സർവകലാശാല നടപ്പാക്കിയില്ലെന്ന് ആരോപിച്ച് നിഷ ഹൈക്കോടതിയില്‍ കോടതിയലക്ഷ്യ ഹർജി നല്‍കിയിട്ടുണ്ട്.

ഈ ഓണ അവധിക്ക് ശേഷം ഈ ഹർജി ഹൈക്കോടതി പരിഗണിക്കാന്‍ സാധ്യത നിലനില്‍ക്കേയാണ് സർവകലാശാല അപ്പീലുമായി സുപ്രീം കോടതിയില്‍ എത്തിയത്. മഹാത്മാഗാന്ധി സർവ്വകലാശാലയി ഗാന്ധിയൻ സ്റ്റഡീസിൽ അസിസ്റ്റന്‍റ് പ്രൊഫസറായുള്ള രേഖ രാജിന്‍റെ നിയമനത്തിനെതിരെ റാങ്ക് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള നിഷ വേലപ്പൻ നായരാണ് ഹൈക്കോടതിയെ സമീപിച്ചത്. പി എച്ച് ഡിയുടെ മാർക്ക് തനിക്ക് നൽകിയില്ലെന്നും, റിസർച്ച് പേപ്പറുകൾക്ക് അർഹതയുള്ളതിലധികം മാർക്ക് രേഖ രാജിന് നൽകി എന്നുമായിരുന്നു ഹർജിക്കാരിയുടെ വാദം. തുടര്‍ന്ന് ഹൈക്കോടതി നിയമനം റദ്ദാക്കി.