എന്നെ കാണാതിരിക്കട്ടെ എന്ന് അവൻ ദൈവത്തോട് പ്രാർത്ഥിക്കട്ടെ; മെസ്സിക്കെതിരെ ഭീഷണിയുമായി മെക്‌സിക്കൻ ബോക്‌സിങ് താരം


കഴിഞ്ഞ ദിവസം നടന്ന മെക്‌സിക്കോക്കെതിരായ അർജന്റീനയുടെ മികച്ച ജയത്തിന് പിന്നാലെ സൂപ്പർ താരം ലയണൽ മെസ്സിക്കെതിരെ ഭീഷണിയുമായി മെക്‌സിക്കൻ ബോക്‌സിങ് താരം കനലോ അൽവാരസ് രംഗത്തെത്തി . അർജന്റീനയുടെ വിജയത്തിന് പിന്നാലെ ഡ്രസ്സിങ് റൂമിൽ നടന്ന ആഘോഷത്തിനിടെ ലയണൽ മെസ്സി മെക്‌സിക്കോയുടെ ജേഴ്‌സിയും പതാകയും നിലത്തിട്ട് ചവിട്ടി എന്നാണ് അൽവാരസ് ആരോപിക്കുന്നത്.
”ഞങ്ങളുടെ രാജ്യത്തിന്റെ ജേഴ്‌സി കൊണ്ട് മെസ്സി തറ വൃത്തിയാക്കുന്നത് കണ്ടോ.. ഞാൻ അവനെ കാണാതിരിക്കാൻ അവൻ ദൈവത്തോട് പ്രാർഥിക്കട്ടെ. ഞങ്ങൾ അർജന്റീനയെ ബഹുമാനിക്കുന്നത് പോലെ നിങ്ങൾക്ക് മെക്‌സിക്കോയേയും ബഹുമാനിച്ചാൽ എന്താണ്”- കനേല ട്വിറ്ററിൽഎഴുതി.
അര്‍ജന്‍റീന താരമായ നിക്കോളസ് ഒട്ടാമെന്‍ഡി പങ്കുവച്ച ടീമിന്റെ വിജയാഘോഷ വീഡിയോയില്‍ നിലത്തിട്ട ഒരു തുണിയില്‍ മെസ്സി ചവിട്ടുന്നത് കാണാം. ഇത് മെക്സിക്കോയുടെ ജഴ്സിയാണ് എന്നാണ് ആരോപണം.