തിരുവനന്തപുരം മേയറുടെ കത്ത് വിവാദം ക്രൈംബ്രാഞ്ച് അന്വേഷിക്കും

single-img
7 November 2022

തിരുവനന്തപുരമെയാരുടെ കത്ത് വിവാദം ക്രൈംബ്രാഞ്ച് അന്വേഷിക്കും. മേയർ ആര്യ അരവിന്ദ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡി ജി പി അന്വേഷണം പ്രഖ്യാപിച്ചത്. തിരുവനന്തപുരം ക്രൈം ബ്രാഞ്ച് എസ് പി മധുസൂദനന്റെ നേതൃത്വത്തിൽ ആയിരിക്കും അന്വേഷണം നടക്കുക എകെജി സെന്ററിന് നേരെ സ്ഫോടവസ്തു എറിഞ്ഞ കേസ് അന്വേഷിച്ച അതേ ടീം തന്നെയായിരിക്കും ഈ വിഷയവും അന്വേഷിക്കുക

ഈ കത്ത് എവിടെനിന്നാണ് പുറത്തുവന്നത് എന്നതാണ് ആദ്യം ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. സിപിഎമ്മിന്റെ ഒരു പ്രാദേശിക whatsapp ഗ്രൂപ്പിൽ ആണ് ഈ കത്ത് ആദ്യം പ്രചരിച്ചത് എന്നാണ് ലഭിക്കുന്ന വിവരം. ഈ കത്തിന്റെ ഉറവിടം എവിടെ നിന്നാണ് എന്നാണ് ക്രൈംബ് സംഘം അന്വേഷിക്കുന്നത്.

അതേസമയം പ്രചരിക്കുന്ന കത്ത് താന്‍ തയ്യാറാക്കിയതല്ല എന്നാണു മേയർ പറയുന്നത്. സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസിൽ നേരിട്ടെത്തി പരാതിയും നൽകിയിരുന്നു.