വിദ്യാഭ്യസം കുറഞ്ഞ പ്രധാനമന്ത്രി രാജ്യത്തിന് അത്യന്തം അപകടകരമാണെന്ന് ആം ആദ്മി പാർട്ടി നേതാവ് മനീഷ് സിസോദിയ

single-img
7 April 2023

വിദ്യാഭ്യസം കുറഞ്ഞ പ്രധാനമന്ത്രി രാജ്യത്തിന് അത്യന്തം അപകടകരമാണെന്ന് ആം ആദ്മി പാർട്ടി നേതാവ് മനീഷ് സിസോദിയ. ജയിലില്‍ നിന്ന് അയച്ച കത്തിലാണ് നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്ശനമുള്ളത്.

ഇന്നത്തെ യുവാക്കള്‍ എന്തെങ്കിലും നേടാന്‍ ആഗ്രഹിക്കുന്ന അഭിലാഷമുള്ളവരാണ്, അവര്‍ അവസരങ്ങള്‍ തേടുന്നു. അവര്‍ ലോകത്ത് വിജയങ്ങള്‍ ആഗ്രഹിക്കുന്നു. അവര്‍ ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നു. വിദ്യാഭ്യാസം കുറഞ്ഞ പ്രധാനമന്ത്രിക്ക് ഇന്നത്തെ യുവാക്കളുടെ ആഗ്രഹം നിറവേറ്റാനുള്ള കഴിവുണ്ടോ?- സുസോദിയ കത്തിലൂടെ ചോദിച്ചു.

ശാസ്ത്രവും സാങ്കേതികവിദ്യയും അനുദിനം മാറികൊണ്ടിരിക്കുകയാണെന്നും ലോകം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെക്കുറിച്ചാണ് സംസാരിക്കുന്നതെന്നും, ഇത്തരം സന്ദര്‍ഭത്തില്‍, വൃത്തികെട്ട അഴുക്കുചാലുകളില്‍ പൈപ്പ് കയറ്റി വൃത്തികെട്ട വാതകത്തില്‍ നിന്ന് ചായയോ ഭക്ഷണമോ ഉണ്ടാക്കാം എന്ന് പ്രധാനമന്ത്രി പറയുന്നത് കേള്‍ക്കുമ്പോള്‍ എന്റെ ഹൃദയം തകര്‍ന്നു പോകുന്നു. ഡ്രൈനേജുകളിലെ അഴുക്ക് വാതകത്തില്‍ നിന്ന് ഭക്ഷണം പാകം ചെയ്യാമോ? കഴിയില്ല. മേഘങ്ങള്‍ ഉണ്ടെങ്കില്‍ റഡാറുകളുടെ കണ്ണുവെട്ടിക്കാമെന്ന് പറഞ്ഞ് ലോകമെമ്പാടും ഇന്ത്യയുടെ പ്രധാനമന്ത്രി പരിഹാസപാത്രമാകുന്നു സിദോദിയ കത്തിലൂടെ പറഞ്ഞു.

സിസോദിയയുടെ കത്ത് പങ്കുവെച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ട് മോദിയെ കടന്നാക്രമിച്ചു. മനീഷ് സിസോദിയ ജയിലിൽ നിന്ന് രാജ്യത്തിന് കത്തെഴുതി. വിദ്യാഭ്യാസം കുറഞ്ഞ പ്രധാനമന്ത്രി രാജ്യത്തിന് അപകടകരമാണ്. മോദിജിക്ക് ശാസ്ത്രം മനസ്സിലാകുന്നില്ല. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മോദിജിക്ക് മനസ്സിലാകുന്നില്ല. കഴിഞ്ഞ ഏതാനും വർഷങ്ങളായി 60,000 സ്‌കൂളുകൾ പൂട്ടി. ഇന്ത്യയുടെ പുരോഗതിക്ക് വിദ്യാസമ്പന്നനായ ഒരു പ്രധാനമന്ത്രി ആവശ്യമാണ് കെജ്‌രിവാൾ ട്വിറ്ററിൽ കുറിച്ച്