മമത ബാനർജിക്ക് വാഹനാപകടത്തിൽ പരിക്ക് ; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

single-img
14 March 2024

തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജിയുടെ തലയ്ക്ക് വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റതായി പാർട്ടി ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ അറിയിച്ചു.

മുഖ്യമന്ത്രിയെ എല്ലാവരും തങ്ങളുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണമെന്ന് ഔദ്യോഗിക പ്രസ്താവന ജനങ്ങളോട് അഭ്യർത്ഥിച്ചു. അതേസമയം ,പരിക്കേറ്റ മമത ബാനർജിയുടെ രക്തസ്രാവം കാണാവുന്ന ചിത്രങ്ങൾ പാർട്ടി പങ്കുവെച്ചെങ്കിലും പരിക്കിൻ്റെ വ്യാപ്തിയും കാരണവും വെളിപ്പെടുത്തിയിട്ടില്ല.

https://twitter.com/AITCofficial/status/1768286010264502610