മലയാള സിനിമ എന്നും നിലനിൽക്കുന്നത് കലാകാരന്മാരുടെ കഴിവിന്റെയും മികവിന്റെയും കരുത്തിലാണ്; വസ്ത്രധാരണത്തിലോ നഗ്നതാ പ്രദർശനത്തിനോ അല്ല: എസ്തർ

single-img
29 April 2026

ബാലതാരമായി സിനിമയിലെത്തി മലയാളികളുടെ പ്രിയതാരമായി മാറിയ നടിയാണ് എസ്തർ അനിൽ. ജീത്തുജോസഫ് സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രം ദൃശ്യത്തിലൂടെയാണ് എസ്തർ കൂടുതൽ ജനശ്രദ്ധ നേടിയത്. ചിത്രത്തിൽ മോഹൻലാലിന്റെ ഇളയമകൾ അനുമോളെന്ന കഥാപാത്രത്തെയാണ് എസ്തർ അവതരിപ്പിച്ചത്. ദൃശ്യത്തിന്റെ മൂന്നാം ഭാഗം ഇപ്പോൾ റിലീസിനൊരുങ്ങുകയാണ്.

ഇതിനിടയിലാണ് ബാലതാരങ്ങശളായി സിനിമയിലെത്തിയ നടിമാർക്കെതിരെയുണ്ടായ ചില കമന്റുകൾക്കെതിരെ എസ്തർ പ്രതികരിച്ചിരിക്കുന്നത്. അടുത്തിടെ എസ്തർ അനുവദിച്ച ഒരു അഭിമുഖത്തിൽ ബാലതാരങ്ങളായെത്തിയവർ സിനിമയിൽ നായികമാരാകുമ്പോൾ അവരെ ഹൈപ്പർ സെക്ഷ്വലൈസ് ചെയ്യാനുള്ള പ്രവണത മലയാളികൾക്കുണ്ടെന്ന് പറഞ്ഞിരുന്നു. ഇതിനുപിന്നാലെ എസ്തറിനെതിരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. അതിനുള്ള മറുപടിയുമായാണ് എസ്തർ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.

തുണി ഉരിയുന്നത് സിനിമയിൽ റോൾ കിട്ടാനാണെന്ന ഈ അസബംന്ധം നമുക്ക് ഒന്ന് അവസാനിപ്പിച്ചു കൂടെയെന്നായിരുന്നു എസ്തർ ചോദിച്ചത്.സോഷ്യൽ മീഡിയയിൽ ഗ്ലാമറസ് ആയതുകൊണ്ട് മാത്രം മലയാള സിനിമയിൽ കഴിവുള്ള നായികമാരായി മാറിയ എത്ര പേരുണ്ടെന്ന് പറഞ്ഞു തരൂ. ഒരാൾ പോലുമില്ല. ഇനി ആരെങ്കിലും അങ്ങനെ ചെയ്താലും അതിൽ മറ്റുള്ളവർക്ക് എന്താണ് കാര്യം? മലയാള സിനിമ എന്നും നിലനിൽക്കുന്നത് കലാകാരന്മാരുടെ കഴിവിന്റെയും മികവിന്റെയും കരുത്തിലാണ്.

അല്ലാതെ വെറും വസ്ത്രധാരണത്തിലോ നഗ്നതാ പ്രദർശനത്തിനോ അല്ല. ചിലർക്ക് സ്വന്തമായി ഒരു ജീവിതമില്ല എന്നതാണ് സത്യം. സഹോദരാ, എന്താണ് നിങ്ങൾക്ക് ഇത്ര പ്രശ്നം? അതോ കൂടുതൽ ഫോളോവേഴ്സിനെ കിട്ടാൻ വേണ്ടിയുള്ള വിലകുറഞ്ഞ പ്രശസ്തിയാണോ ലക്ഷ്യം? എന്തായാലും സാരമില്ല, നടക്കട്ടെ! സാധാരണയായി ഇത്തരം കാര്യങ്ങളോട് ഞാൻ പ്രതികരിക്കാറില്ല. പക്ഷേ, ഇന്ന് ഇത്തരക്കാരെ ഒന്ന് തുറന്നു കാണി