മാസപ്പടി കേസിൽ വൻ വെളിപ്പെടുത്തലുകൾ വരും; വിട്ടുവീഴ്ചയില്ലെന്ന് കുഴൽനാടൻ

കേരളം കണ്ട ഏറ്റവും വലിയ അഴിമതിയും കൊള്ളയുമാണ് മാസപ്പടി കേസിൽ പുറത്തുവരാനിരിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ. ഈ വിഷയത്തിൽ സമൂഹവും ജനങ്ങളും ആഗ്രഹിക്കുന്ന ഏറ്റവും നല്ല തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
അഴിമതിയുടെ കാര്യത്തിൽ യുഡിഎഫ് സർക്കാർ യാതൊരു വിട്ടുവീഴ്ചയും ചെയ്യില്ലെന്നും കുഴൽനാടൻ വ്യക്തമാക്കി. ഇത്തരം കാര്യങ്ങൾ നിരീക്ഷിക്കാനും പരിശോധിക്കാനും പാർട്ടിക്ക് കൃത്യമായ സംവിധാനങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അധികാരത്തിന്റെ തണലിൽ എന്തും ചെയ്യാമെന്ന് ധരിച്ചവർക്ക് ശക്തമായ പാഠമായിരിക്കും ഈ കേസെന്നും കുഴൽനാടൻ പറഞ്ഞു. അഴിമതിപ്പണം കടത്താനും കള്ളപ്പണം വെളുപ്പിക്കാനുമുള്ള ശ്രമങ്ങളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഉചിതമായ സമയത്ത് പുറത്തുവരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.
കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുക്കുമെന്ന ഭയമുണ്ടായിരുന്നെങ്കിൽ താൻ ഇതുവരെ രാഷ്ട്രീയത്തിൽ ഉണ്ടാകില്ലായിരുന്നുവെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.


