ഇപ്പോൾ യുപിയിൽ മാഫിയ തലവന്‍മാരും ക്രിമിനലുകളും ജീവനുവേണ്ടി യാചിക്കുകയാണ്: യോഗി ആദിത്യനാഥ്‌

single-img
25 April 2023

2017 ന് മുൻപുണ്ടായിരുന്ന ഉത്തര്‍പ്രദേശില്‍ മാഫിയകളും ഡോണുകളും സ്വതന്ത്രമായി വിഹരിക്കുയായിരുന്നെന്നും എന്നാൽ ഇപ്പോഴവര്‍ ജീവനുവേണ്ടി യാചിക്കുകയാണെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തനിക്ക് വധഭീഷണി ലഭിച്ചതിന് പിന്നാലെയാണ് യോഗിയുടെ പരാമര്‍ശം.

‘യുവാക്കളും സ്ത്രീകളും കച്ചവടക്കാരും നേരത്തെ യുപിയിൽ വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ ഭയന്നിരുന്നു. കടകളെല്ലാം ഇരുട്ട് വീഴും മുന്‍പ് അടയ്ക്കും. 2017 കഴിഞ്ഞതോടെ അര്‍ദ്ധരാത്രി വരെ കടകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നു. ഇപ്പോൾ സ്ത്രീകള്‍ക്ക് ഭീതി കൂടാതെ പുറത്തിറങ്ങാം.

മാഫിയ തലവന്‍മാരും ക്രിമിനലുകളും ജീവനുവേണ്ടി യാചിക്കുകയാണ്,’ യോഗി പറഞ്ഞു. ഇതോടൊപ്പം തന്നെ അഴിമതിക്കും ക്രിമനലുകള്‍ക്കും മാഫിയ തലവന്‍മാര്‍ക്കും യുപിയിൽ ഇനി ഒരു സ്ഥാനവുമില്ലെന്നും ഉന്നാവോയില്‍ പൊതുപരിപാടിയില്‍ പങ്കെടുത്ത് മുഖ്യമന്ത്രി പറഞ്ഞു.