പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുയെ പീഡിപ്പിച്ച കേസ്; മദ്രസാ അധ്യാപകന് 53 വര്‍ഷം കഠിന തടവ്

single-img
10 March 2023

തൃശൂർ ജില്ലയിലെ കുന്നംകുളത്ത് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകന് 53 വര്‍ഷം കഠിന തടവും 60000രൂപ പിഴയും ശിക്ഷ കോടതി ശിക്ഷ വിധിച്ചു. 2019 ജനുവരി മുതല്‍ പഴുന്നാനയിലും പന്നിത്തടത്തെ മദ്രസയിലും വച്ച് തുടര്‍ച്ചയായി പലതവണ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയ്‌ക്കെതിരെ ലൈംഗിക അതിക്രമം നടത്തിയെന്നതാണ് കേസ്.

സിദ്ധിക്ക് ബാകവി എന്ന് പേരുള്ള മദ്രസാ അധ്യാപകനാണ് ശിക്ഷ. ഇയാള്‍ക്ക് 43 വയസാണ്. കേസ് പരിഗണിച്ച കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതി ജഡ്ജ് ലിഷ. എസ് ആണ് വിധി പ്രഖ്യാപിച്ചത്. വിദ്യാലയങ്ങളിലും, മത പഠന കേന്ദ്രങ്ങളിലും കുട്ടികളുടെ രക്ഷാകര്‍ത്താവായി പ്രവര്‍ത്തിക്കേണ്ടവരായ അദ്ധ്യാപകരുടെ ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ സമൂഹ മനസ്സാക്ഷിയെ ഞെട്ടിക്കുന്നതും ചോദ്യം ചെയ്യപ്പെടേണ്ടതുമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.